ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ സ്നാപ്ഡീലില് നിന്നു ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സ്നാപ്ഡീലില് നിന്നു ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് വന്‍ ക്യാഷ്ബാക്ക് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സ്നാപ്ഡീലും ഗൂഗിള്‍ പിക്സലും ചേര്‍ന്നുള്ള പദ്ധതിയില്‍ മൊബൈല്‍ സുരക്ഷാ പ്ലാനുകളുമുണ്ട്. യെസ് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പിക്സല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് അപ്പോള്‍ തന്നെ 10000 രൂപ ഇളവു നല്‍കും. യാത്രാ വെബ്സൈറ്റ് വഴി വാങ്ങുവന്നവര്ക്ക് ഇ-ക്യാഷ് ആയാണ് പതിനായിരം രൂപ ഇളവു നല്‍കുന്നത്.
ഇതിനു പുറമെ 5,999 രൂപയുടെ അല്ല്യന്സിന്റെ മൊബൈല്‍ സുരക്ഷാ ഓഫറും കിട്ടും. ഗൂഗിളിന്റെ സ്വന്തം ഹാന്‍ഡ്സെറ്റുകളായ പിക്സല്‍, പിക്സല്‍ എക്സ് എല്‍ ഹാന്‍ഡ്സെറ്റുകള്‍ക്കാണ് ഈ ഓഫര്‍. വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ഹാന്‍ഡ്സെറ്റുകളാണ് പിക്സല്‍. ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചറുകളുള്ള പിക്സലിനു 2.5ഡി കോറിംഗ് ഗോറില്ലാ ഗ്ലാസ് 4 എന്നിവയുടെ സുരക്ഷയുണ്ട്. 12.3 മെഗാപിക്സല്‍ റിയര്‍ ക്യാമറ, എട്ടു മെഗാപിക്സല്‍ സെല്‍ഫി, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ പ്രധാന ഫീച്ചറുകളാണ്. ഏഴു മണിക്കൂര്‍ ഉപയോഗിക്കാനുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 15 മിനിറ്റിനകം കഴിയും.






