
ഇന്ത്യന്‍ സിനിമയിലെ എല്ലാ റെക്കോര്‍ഡുകളും പഴങ്കഥയാക്കി മുന്നേറുകയാണ് അമീര്‍ ഖാന്റെ ദങ്കല്‍. 750 കോടി രൂപ കളക്ഷന്‍ നേടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. മഹാവീര്‍ ഭോഗട്ടിന്റെ ജീവിതം സിനിമയാക്കാം എന്ന ആശയം ഉദിച്ചത് മലയാളിയായ ദിവ്യ റാവുവിന്റെ തലയിലാണ്. യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ക്രിയേറ്റിവ് ഹെഡായി വര്‍ക്ക് ചെയ്യുന്ന വിദ്യ ദങ്കലിനെക്കുറിച്ച് മറ്റൊരു രഹസ്യം വെളിപ്പെടുത്തി.
മഹാവീര്‍ ഭോഗട്ടാകാന് അമീര്‍ സമ്മതം മൂളിയില്ലായിരുന്നെങ്കില്‍ ആ അവസരം കാത്തിരുന്നത് മോഹന്‍ലാലിനെ. എന്നാല്‍ ആദ്യം കഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ തിരക്കഥ റെഡിയാക്കി വരാന്‍ അമീര്‍ ആവശ്യപ്പെട്ടു. 2012ലാണ് മഹാവീര്‍ ഭോഗട്ടിനെക്കുറിച്ചുള്ള വാര്‍ത്ത ദിവ്യ വായിക്കുന്നത്. പിന്നീട് ദിവ്യയും സുഹൃത്തുക്കളും സംവിധായകന് നിതേഷ് തിവാരിയോട് സംസാരിച്ചു. അങ്ങനെ ചെറിയ സ്വപ്നം വലുതാകുകയായിരുന്നു.
അമീര്‍ ഖാന്, മോഹന്‍ലാല്‍, കമല്‍ ഹാസ്സന്‍ എന്നിവരാണ് മഹാവീര്‍ ഭോഗട്ടായി പരിഗണനയിലുണ്ടായത്. എന്നാല്‍ സിനിമകളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന അമീര്‍ ആദ്യം മുതല്‍ ചിത്രത്തിനുള്ള പൂര്‍ണ്ണ പിന്തുണയുമായി കൂടെ നിന്നു. ഒരു വര്‍ഷം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി അമീറിന് നല്‍കിയത്. യൂണിവേഴ്സിറ്റി തലത്തില്‍ ഗുസ്തി മത്സരങ്ങളില്‍ വിജയം നേടിയിട്ടുള്ള താരമാണ് മോഹന്‍ലാല്‍.






