
മേടം (അശ്വതി, ഭരണി, കാര്‍ത്തിക) - ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം) - നിസ്സാര കാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. ഭാവികാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുക്കും. ഈശ്വരാ ധീനത്താല് ആപത്തുകള്‍ ഒഴിഞ്ഞുപോകും. ദമ്പതികള്‍ തമ്മില്‍ ഐക്യത്തോടെ കഴിയും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം) - പുതിയ തൊഴില്‍ ചെയ്യുവാനുള്ള താല്പര്യം വര്‍ദ്ധിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. ചിലര്‍ മനസ്സില്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ പെരുമാറും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തരങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത കാണിക്കും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കം. ഗൃഹനിര്‍മ്മാണത്തിന് തടസ്സങ്ങള്‍ ഉണ്ടാകും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം) - സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. പെട്ടന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. സഹോദര ഗുണം ഉണ്ടാകും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.
കന്നി (ഉത്രം , അത്തം, ചിത്തിര) - ഇന്ന് ഒരു നൂതന സുഹൃത്ബന്ധം ഉടലെടുക്കും. സന്താനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത. യാത്രാഗുണം ഉണ്ടാകും.
തുലാം (ചിത്തിര , ചോതി, വിശാഖം) - രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും.
വൃശ്ചികം (വിശാഖം , അനിഴം, തൃക്കേട്ട) - അനാവശ്യകാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. ബന്ധുഗുണം ഉണ്ടാകും. മാതാവിന് രോഗ സാധ്യത കാണുന്നു. യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം) - സാമ്പത്തിക പ്രതിസന്ധിമാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനത്തിലെത്തും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം) - സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. സാമ്പത്തിക ബാദ്ധ്യതകള്‍ കൂടാതെ സൂക്ഷിക്കണം. വാഹനത്തിന് അറ്റകുറ്റപ്പണി ആവശ്യമായി വരും. യാത്ര ആവശ്യമായി വരും. ആരോഗ്യം തൃപ്തികരമായിരിക്കും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി) - സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. ശത്രുശല്യം ഉണ്ടാകും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടവും, വിദേശയാത്രാ സാഫല്യവും ഉണ്ടാകും.
അനില്‍ പെരുന്ന - 9847531232






