
മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുമെന്ന അഭ്യൂഹത്തിനിടെയാണ് കൂടിക്കാഴ്ച്ച.
തെരഞ്ഞെടുപ്പ് ജയത്തിൽ അമിത് ഷായെ അഭിനന്ദിച്ചതായി ഗംഭീർ പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായുടെ നേതൃത്വം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു.
പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഗൗതം ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നും ബിസിസിഐ അംഗീകരിച്ചുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫായി താന്‍ നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍വെച്ച പ്രധാന ഉപാധി.






