
ന്യൂഡല്‍ഹി : ഡൽഹി മദ്യനയഅഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കേജ്രിവാളിന്റെ് ജുഡീഷ്യല്‍ കസ്റ്റ്ഡിയും ജൂലൈ മൂന്നവരെ നീട്ടി. വിനോദ് ചൗഹാന്റെ് കസ്റ്റഡിയും ജൂലൈ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ബിആർഎസ് നേതാവ് കെ.കവിതയുടെ പിഎയിൽ നിന്ന് വിനോദ് ചൗഹാൻ 25 കോടി രൂപ സ്വീകരിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കേജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയ അഴിമതിയിൽ കേജ്രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇ.ഡിയുടെ വാദം. 100 കോടി രൂപയുടെ അഴിമതി എഎപി നടത്തിയെന്നും അത് ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിച്ചുവെന്നുമാണ് ഇ.ഡി വ്യക്തമാക്കുന്നത്.






