
ന്യൂഡല്‍ഹി; വാട്സ്ആപ്പില്‍ വീഡിയോക്കോളുകളില് എ ആര് ഫീച്ചറുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ലബ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ വീഡിയോ, ഓഡിയോ കോളുകള്‍ക്ക് ഒരു പുതിയ മുഖം കൈവരുമെന്നത് ഉറപ്പാണ്.
വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13. ബീറ്റ വേര്‍ഷനിലാണ് പുതിയ അപ്ഡേറ്റുകള് വരിക. ഇതോടെ വാട്സ്ആപ്പ് വിഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാനാകും. വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഇഫക്ടുകളും, ഫേഷ്യല്‍ ഫില്‍ട്ടറുകളും ഉപയോഗിക്കാം. വാട്സ്ആപ്പ് 2.24.13 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.






