
പഴുത്ത പപ്പായ ഉടച്ച് മുഖത്ത് തേക്കുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറി നിറം വര്‍ധിക്കാന്‍ സഹായിക്കും.
മുഖം വല്ലാതെ വരണ്ടാല്‍ നല്ലെണ്ണ കൊണ്ട് മുഖത്ത് നന്നായി തടവുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. നല്ലെണ്ണ ചര്‍മ്മത്തിന് തിളക്കവും മിനുസവും നല്‍കും.
കാരറ്റ് അരച്ചു മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ ആപ്പിള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം മുഖത്ത് പതിനഞ്ച് മിനിറ്റ് വയ്ക്കുക. എണ്ണമയമുള്ള ചര്‍മ്മത്തിന് ഏറ്റവും അനുയോജ്യമായ ടോണറാണ് ആപ്പിള്‍.
തിളപ്പിക്കാത്ത പാല് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്തശേഷം കഴുകിക്കളയുക. ഇത് ചര്‍മ്മത്തിലെ പാടുകള്‍ മാറ്റി തിളക്കം വര്‍ധിപ്പിക്കും.

പാദസംരക്ഷണം
കുളിക്കുമ്പോള്‍ എന്നും കാലുകള്‍ നന്നായി ഉരച്ചു കഴുകാന്‍ മറക്കരുത്. കാല്‍വിരലുകള്‍ ഒരു പഴയ ടൂത്ത്ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.
ആഴ്ചയിലൊരിക്കല്‍ ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് 15 മിനിറ്റ് കാലുകള്‍ മുക്കി വയ്ക്കുന്നത് വളരെ നല്ലതാണ്.







Comments