
ജനപ്രിയ ടെലിവിഷൻ പരിപാടികളില്‍ ഒന്നാണ് ഫ്ളവേഴ്സ് ഒരുകോടി. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഈ ഷോയിൽ സെലിബ്രിറ്റികളും സാധാരണക്കാരും പങ്കെടുക്കാറുണ്ട്. ഈ ഷോയുടെ ആദ്യ സീസൺ മികച്ച പ്രതികരണം നേടിയാണ് അവസാനിച്ചത്. ഈ പ്രോഗ്രാമിന്റെ പുതിയ സീസണ് ആരംഭിച്ചത് അടുത്തിടെയാണ്.
പരിപാടിയില്‍ ആദ്യ അതിഥിയായി എത്തിയത് ചലച്ചിത്ര താരം ധ്യാൻ ശ്രീനിവാസൻ ആയിരുന്നു.
ഇപ്പോഴിതാ ഷോയുടെ പുതിയ എപ്പിസോഡിന്റെ പ്രൊമോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഷോയില്‍ ഗസ്റ്റായി എത്തുന്നത് ജഗദീഷാണ്. എന്നാല്‍ പരിപാടിയ്ക്കിടയില്‍ ജഗദീഷും ശ്രീകണ്ഠൻ നായരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുന്നതും ജഗദീഷ് ഇറങ്ങിപ്പോവുന്നതുമാണ് പ്രൊമോയില്‍ കാണുന്നത്. രൂക്ഷമായി പരസ്പരം കൈചൂണ്ടി വാദിക്കുന്ന ശ്രീകണ്ഠൻ നായരെയും ജഗദീഷിനെയും വീഡിയോയില്‍ കാണാം.
"കളിച്ചുകളിച്ച് കളി കാര്യമാവുമോ?" എന്ന വോയ്സ് ഓവറോടെയാണ് ഈ പ്രൊമോ പങ്കു വച്ചിരിക്കുന്നത്.
വീഡിയോ കണ്ടിട്ട് യഥാർത്ഥത്തില്‍ പ്രശ്നമുണ്ടായതാണോ, അതോ പ്രൊമോ വീഡിയോ ആകർഷകമാക്കാൻ വേണ്ടി ഇരുവരും പ്ലാൻ ചെയ്ത പ്രാങ്ക് ആണോ എന്നൊക്കെയാണ് പ്രേക്ഷകർ നൽകുന്ന കമന്റുകൾ.
കാരണം എന്തായാലും, എന്താണ് ഫ്ളവേഴ്സ് ഒരു കോടിയുടെ വേദിയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയുണ്ടാക്കുന്നതാണ് ഈ പ്രൊമോ വീഡിയോ.






