
ഖത്തറില് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില് ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില് നാലുപേര് അറസ്റ്റില്. ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
ഇവർ എക്സ് പ്ലാറ്റ്ഫോമില് പങ്കുവെച്ച പോസ്റ്റാണ് അറസ്റ്റിന് കാരണമായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരെ തുടർ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
വിദ്വേഷം, രാജ്യദ്രോഹം, വംശീയത എന്നിവ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സാമൂഹിക മാധ്യമ ഉപയോഗത്തിൽ നിയമപരിധി വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)




Comments