
റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളിൽ മൂന്ന് രോഗികളിൽ വിജയകരമായി ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. ഹൃദയപേശികളുടെ ബലഹീനതയും പരാജയവും മൂലം ബുദ്ധിമുട്ടുന്ന വ്യത്യസ്ത പ്രായത്തിലുള്ള മൂന്ന് രോഗികൾക്കാണ് ഹൃദയങ്ങൾ വെച്ചുപിടിപ്പിച്ചത്.
രണ്ട് പുരുഷന്മാര്ക്കും ഒരു പെൺകുട്ടിയ്ക്കുമാണ്അബുദാബി, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽനിന്ന് എടുത്ത ഹൃദയങ്ങൾ വച്ചു പിടിപ്പിച്ചത്. ശസ്ത്രക്രിയകൾ വിജയകരമായി.
ഒമ്പതു വയസ്സുകാരിക്ക് ഹൃദയപേശികൾ ബലഹീനമായതിനാല്‍ ഇക്കഴിഞ്ഞ മാർച്ചിൽ കൃത്രിമ വാൾവ് ഘടിപ്പിച്ചിരുന്നു . എന്നാല്‍ പിന്നീട്സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷനും യു.എ.ഇയുടെ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ ഏജൻസിയായ ഹയാത്തും തമ്മിലുള്ള ഏകോപനത്തില്‍ ഒ ദാതാവിനെ കണ്ടെത്തുകയായിരുന്നു.





