
ഉത്തർപ്രദേശിൽ വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെ വീട്ടിലേക്ക് പോകുുന്നതിനിടെ വരൻ പാമ്പുകടിയേറ്റ് മരിച്ചു. 26 കാരനായ വരൻ പ്രവേഷ് കുമാറാണ് പാമ്പുകടിയേറ്റ് മരിച്ചത്. ബുലന്ദ്ഷഹറിലെ ദിബായ് ഏരിയയിലെ അകർബാസ് ഗ്രാമത്തിലാണ് സംഭവം.അയൽ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലെ ചടങ്ങുകൾക്കായി പോകുുന്നതിനിടെ മൂത്രമൊഴിക്കാനായി വരൻ വാഹനം നിർത്തി പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധു ചെന്ന് പരിശോധിച്ചപ്പോഴാണ് ഇയാള് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുലന്ദ്ഷഹർ ജില്ലയിൽ ഏഴ് പേരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചത്.






