കൊച്ചി: ആയിരം രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ പത്താമത് പബ്ലിക്ക് ഇഷ്യൂ കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റ് പ്രഖ്യാപിച്ചു.
അടിസ്ഥാന പബ്ലിക്ക് ഇഷ്യൂ സൈസ് 75 കോടിയാണ്. ഇതിനു പുറമെ 75 കോടി വരെ അധിക സബ്ക്രിപ്ഷനുള്ള ഓപ്ഷനിലൂടെ 150 കോടി രൂപയാവും പബ്ലിക്ക് ഇഷ്യൂവിന്റെ പരിധി.
ജൂലൈ 22 ന് ആരംഭിക്കുന്ന എന്‍.സി.ഡി. ഇഷ്യൂ ഓഗസ്റ്റ് 2 ന് അവസാനിക്കും. വ്യക്തിഗത നിക്ഷേപകര്‍ക്ക് തെരെഞ്ഞെടുക്കാന്‍ പത്ത് വ്യത്യസ്ത ഓപ്ഷനുകളാണ് എന്‍.സി.ഡി കള്‍ക്കുള്ളത്.
വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളില്‍ 9.50 ശതമാനം മുതല്‍ 11.00 ശതമാനം വരെയുള്ള നിരക്കുകളില്‍ വരുമാനം ലഭ്യമാണ്. 400 ദിവസം മുതല്‍ 79 മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ നിക്ഷേപ തെരഞ്ഞെടുപ്പുകളുടെ മുഖ വില 1000 രൂപയും ഏറ്റവും കുറഞ്ഞ് നിക്ഷേപിക്കാവുന്ന തുക 5000 രൂപയുമാണ്.കമ്പനിയുടെ എല്ലാ ശാഖകള്‍ വഴിയും നിക്ഷേപകര്‍ക്ക് അപേക്ഷിക്കുവാനുള്ള സൗകര്യമുണ്ട്. അപേക്ഷ ഫോമുകള്‍ ന്ധന്ധണ്മന്ഥ://ണ്ഡന്ററ്റദ്ധത്മന്റ.്യഗ്നണ്ഡ/്യ ്രല്‍ ലഭ്യമാണ്. എന്‍.സി.ഡിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും ഗോള്‍ഡ് ലോണ്‍ വിപുലീകരണത്തിനായി വിനിയോഗിക്കുമെന്നും ഇന്ത്യ മുഴുവന്‍ കമ്പനിയുടെ ശാഖകള്‍ വ്യാപിപ്പിക്കുമെന്നും ചെയര്മാന് ടി.പി. ശ്രീനിവാസന് പറഞ്ഞു.
എന്‍.സി.ഡി.പബ്ലിക് ഇഷ്യൂവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9961033333





