കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത വരുമാനം 2024 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 11.5 ശതമാനം ഉയര്‍ന്ന് 257,823 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 231,132 കോടി രൂപയായിരുന്നു. ഉയര്‍ന്ന എണ്ണ-വാതക വില, ഈ ബിസിനസുകളിലെ ശക്തമായ വളര്‍ച്ച, ഉപഭോക്തൃ ബിസിനസുകളിലെ സ്ഥിരമായ വളര്‍ച്ച എന്നിവ വരുമാനത്തിലെ വര്‍ധനവിന് കാരണമായി. നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ഏകീകൃത വരുമാനം 2.0% വര്‍ധിച്ച് 42,748 കോടി രൂപയായി. 2024 ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ മൂലധന ചെലവ് =28,785 കോടിയാണ്. ആര്.ഐ.എല്ലിന്റെ 2024 ജൂണ്‍ 30 ലെ ഏകീകൃത അറ്റ കടം 2024 മാര്‍ച്ച് 31 ലെ 116,281 കോടി രൂപയില്‍നിന്ന് 112,341 കോടി രൂപയായി കുറഞ്ഞു.





