More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Vasthu
  3. Astrology
Loading...

വാസ്തുശാസ്ത്രത്തില്‍ ഗൃഹനിര്‍മ്മാണവും ഗ്രഹപ്പിഴയും

Authored by Web Desk | Last updated: 22 Jul 2024, 6:20 PM | 2 min read

Print
In Vastu Shastra, house building and planetary faults

ഗൃഹത്തിന്റെ തറ കെട്ടി തെറ്റിയാല്‍ സന്താനങ്ങള്‍ക്ക് നാശവും, വാതില്‍ വയ്ക്കുന്നത് തെറ്റിയാല്‍ അഖിലനാശവും സംഭവിക്കും. ഇവിടെ തറയെന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഗൃഹത്തിന്റെ തറ കെട്ടുന്നത് നല്ല ഉറപ്പോടു കൂടിയിരിക്കേണ്ടതാണ്. അല്ലാതെ വന്നാല്‍ ഗൃഹം തറയുടെ ക്ഷതം അനുസരിച്ച് അധഃപതനത്തിലേക്ക് പോകും. തറ കെട്ടിക്കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞുവേണം കട്ടിള വച്ച് മുമ്പോട്ടുള്ള പണികള്‍ തുടരേണ്ടത്.

ഒരു വൃക്ഷത്തിന്റെ ചുവട് ഉറച്ചെങ്കിലേ ആ വൃക്ഷം നേരെ നില്‍ക്കുകയുള്ളൂ. അതിന് തുല്യമാണ് ഗൃഹത്തിന്റെ തറയും. വാസ്തുശാസ്ത്ര വിധിപ്രകാരം തറകെട്ടി തുടങ്ങുന്നതിന് മുമ്പ് നല്ല സമയം നോക്കി ശിലാസ്ഥാപനം ചെയ്യേണ്ടതാണ്.

ശിലാസ്ഥാപനത്തിന് മുമ്പും ശിലാ പൂജ ചെയ്ത് വാസ്തുവിനെ തൃപ്തിപ്പെടുത്തി വേണം ശിലാസ്ഥാപനം നിര്‍വ്വഹിക്കുവാന്‍. അതുപോലെ തന്നെ ഗൃഹത്തിന്റെ പ്രധാന വാതില്‍ വയ്ക്കുന്നത് ശരിയായ സ്ഥാനം നോക്കിയാവണം. ഇതിന്റെ സ്ഥാനം മധ്യത്തിലാണെങ്കില്‍ മധ്യത്തില്‍നിന്നും ഗമനം ചെയ്തുവേണം സ്ഥാപിക്കുവാന്‍. ഗൃഹദീര്‍ഘത്തിന്റെ 8-ല്‍ രണ്ടും 9-ല്‍ മൂന്നും വരുന്ന ഭാഗങ്ങളുടെ മധ്യം മര്‍മ്മസ്ഥാനങ്ങളാണ്. ഈ സ്ഥാനങ്ങളില്‍ കട്ടിളക്കാലുകള്‍, തൂണുകള്‍, ഭിത്തിയുടെ അഗ്രം ഇവ വരുന്നത് അപല്‍ക്കരമാണ്.

പ്രധാന വാതില്‍ സ്ഥാപിക്കുമ്പോള്‍ ആ ഗൃഹം ഏത് ദിക്കിലേക്കാണോ ആ ദിക്കിലേക്ക് വേണം മുഖ്യ വാതില്‍ സ്ഥാപിക്കുവാന്‍. പലര്‍ക്കും സംശയങ്ങളുണ്ടാകാറുണ്ട്. തെക്കോട്ടു ദര്‍ശനം വയ്ക്കുന്ന ഗൃഹത്തിന്റെ മുന്‍ വാതില്‍ തെക്കോട്ട് വച്ചാല്‍ നല്ലതല്ലെന്ന്. ഇത് തെറ്റിദ്ധാരണയാണ്. കാരണം, തെക്കോട്ടു ദര്‍ശനം വരുന്ന ഗൃഹത്തിന്റെ വാതില്‍ തെക്കോട്ടുതന്നെ വയ്ക്കണം.

കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ തിരിച്ചുവയ്ക്കണ്ട ആവശ്യമില്ല. വീട്ടിലേക്ക് നേരേ കയറിച്ചെല്ലുന്നതാണ് ഉത്തമം. അങ്ങനെ സംശയമുള്ളപ്പോള്‍ ഒരു ഓപ്പണ്‍ സിറ്റൗട്ട് നിര്‍മ്മിച്ച് മൂന്ന് വശങ്ങളിലും സ്‌റ്റെപ്പുകള്‍ പണിയണം. അപ്പോള്‍ ഇഷ്ടാനുസരണം കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ ഇറങ്ങാം. പ്രധാന വാതിലിന് ചുറ്റുകണക്കു വരുത്തി ചെയ്താല്‍ നല്ലതാണ്. അത് ഉള്‍കണക്കോ, പുറംകണക്കോ ഒത്തിരുന്നാല്‍ മതി. ഈ വാതിലിന് നേരെ (മദ്ധ്യത്തില്‍) കിണറോ, വൃക്ഷമോ, റോഡിന്റെ അരികോ വരാന്‍ പാടില്ല. വാസ്തു കര്‍മ്മാദികള്‍ക്ക് ദോഷം വരുന്നവിധം ചെയ്യാന്‍ പാടില്ല.

മനുഷ്യശരീരംപോലെ തന്നെ വാസ്തുവിനും മര്‍മ്മങ്ങളുണ്ട്. ഗൃഹങ്ങള്‍ക്ക് മോഡിഫിക്കേഷന്‍സ് വരുത്തി വിവിധ ഡിസൈനുകളില്‍ എലിവേഷന്‍ ചെയ്യാം. എന്നാലും ഗൃഹത്തിന്റെ സ്ഥാനമോ, ചുറ്റുകണക്കുകളോ, ഉള്ളിലെ ക്രമീകരണങ്ങളോ വ്യത്യസ്തമാകാന്‍ പാടില്ല. ശാസ്ത്ര വിരുദ്ധമായി ചെയ്യുന്നതെല്ലാം ക്രമേണ വിപരീത ഫലങ്ങളുളവാക്കും. ബെഡ് റൂമുകള്‍, അടുക്കള, ബാത്ത്‌റൂം ഇവയുടെ സ്ഥാനങ്ങള്‍ ശരിയായിരിക്കണം. മാസ്റ്റര്‍ ബെഡ്‌റൂം, കിച്ചണ്‍ ഇവയുടെയെങ്കിലും ഉള്‍ക്കണക്കുകളും ശരിയായിരിക്കണം. ഉള്‍ക്കണക്കെല്ലാം ഒത്തിരുന്നാല്‍ ഏറ്റവും നല്ലതാണ്. ഉള്ളും, പുറവും ഒത്തീടില്‍ ഉത്തമം ഗൃഹജീവിതം.

ചുറ്റുകണക്കുപോലെ തന്നെ വീടിന്റെ മുറ്റത്തിനും കണക്കുകള്‍ നിര്‍ബ്ബന്ധമാണ്. ആ ഗൃഹം ഏതു ദിക്കിലേക്കാണോ നിര്‍മ്മിച്ചിരിക്കുന്നത് ആ ദിക്കിലെ കണക്ക് മുറ്റത്തിനും വരുത്തി ചെയ്താല്‍ നന്നായിരിക്കും. അല്ലെങ്കില്‍ ഏക യോനിയില്‍ കണക്കുവരുത്തി ചെയ്യാം അതിനും കുഴപ്പമില്ല.


ബ്രഹ്മശ്രീ കുളത്തൂര്‍ പുരുഷോത്തമന്‍




About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡൈനിംഗ് റൂം എങ്ങനെയാവണം; വാസ്തു ശ്രദ്ധിക്കൂ

ഡൈനിംഗ് റൂം എങ്ങനെയാവണം; വാസ്തു ശ്രദ്ധിക്കൂ

വാസ്തുശാസ്ത്രത്തില്‍ പടിപ്പുര, അടുക്കളയുടെ എന്നിവയുടെ പ്രാധാന്യം

വാസ്തുശാസ്ത്രത്തില്‍ പടിപ്പുര, അടുക്കളയുടെ എന്നിവയുടെ പ്രാധാന്യം

വാസ്തുശാസ്ത്രത്തില്‍ ദിക്കുകളുടെ പ്രാധാന്യം

വാസ്തുശാസ്ത്രത്തില്‍ ദിക്കുകളുടെ പ്രാധാന്യം

വാസ്തുശാസ്ത്രം മുന്‍വാതിലിന് നല്‍കുന്ന പ്രാധാന്യമെന്ത്...?

വാസ്തുശാസ്ത്രം മുന്‍വാതിലിന് നല്‍കുന്ന പ്രാധാന്യമെന്ത്...?

വീടുപണിയാന്‍ ഭൂമി  തെരഞ്ഞെടുക്കുമ്പോള്‍

വീടുപണിയാന്‍ ഭൂമി തെരഞ്ഞെടുക്കുമ്പോള്‍

ഗൃഹപ്രവേശം ശ്രദ്ധയോടെ വേണം...

ഗൃഹപ്രവേശം ശ്രദ്ധയോടെ വേണം...