1. മുടിയില്‍ എണ്ണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഒരു മോയ്ചറൈസിംഗ് ഇഫക്ടാണ് എണ്ണയ്ക്കുളളത്.
2. നനഞ്ഞമുടി അധികം തുവര്‍ത്തുകയോ, ഡ്രൈയര്‍ ഉപയോഗിച്ചുണക്കുകയോ ചെയ്യരുത്. മുടിയും തോര്‍ത്തും ചേര്‍ത്തു കെട്ടിവച്ച് ഉണക്കാം.
3. മുടി നനയുമ്പോള്‍ ഇലാസ്തികത കൂടുന്നതിനാല്‍ ചീകുമ്പോള്‍ കൂടുതല്‍ വലിയാനും പൊട്ടിപ്പോകാനുമുള്ള സാധ്യത കൂടുന്നു.
4. വേഗത്തില്‍ ബ്രഷ് ചെയ്യുന്നത് മുടിക്ക് ദോഷം ചെയ്യും. അകന്ന പല്ലുകളുള്ള ചീപ്പുകൊണ്ട് വളരെ സാവധാനം ബ്രഷ് ചെയ്യുക.
5. ഓയില്‍ മസ്സാജിംഗ് തലയോട്ടിയിലെ രക്തയോട്ടം ത്വരിതപ്പെടുത്തുന്നു.
6. ബ്ലീച്ചിംഗ്, കളറിംഗ് പെര്‍മിംഗ് (മുടിചുരുട്ടല്) എന്നിങ്ങനെയുള്ള കെമിക്കല്‍ പ്രയോഗങ്ങള്‍ കഴിവതും ഒഴിവാക്കണം.
7. ഹെന്ന ഒരു നല്ല കണ്ടീഷണറാണ്. മുടിക്ക് കട്ടി തോന്നിക്കുവാന്‍ ഇത് സഹായിക്കുന്നു.






