
രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ രാജസേനന് സംവിധാനം ചെയ്ത ചിത്രമാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. ജയറാം, ശോഭന,നരേന്ദ്രപ്രസാദ്,മീന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നും ഈ സിനിമ പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്ന സിനിമയാണ്.
ഇപ്പോഴിതാ മേലേപ്പറമ്പില്‍ ആണ്‍വീട് ലെ അമ്മ കഥാപാത്രം മീനയെക്കുറിച്ച് പറയുകയാണ് രഘുനാഥ് പലേരി.
"ഞാൻ അസാധാരണമായ അഭിനേതാക്കളെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അതിൽ പുരുഷനും സ്ത്രീയുമുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായർ മുതൽ, മീന മുതൽ... അങ്ങനെ അത്ഭുതപെടുത്തിയവരും ഒരുപാടുണ്ട്. മേലെപ്പറമ്പിൽ ആൺവീട്ടിലെ മീന അഭിനയിച്ച അമ്മയെയൊക്കെ എവിടെയാണ് ഉള്ളത്. നമ്മൾ കാണുന്ന പരക്ഷതം അമ്മമാരിൽ ഒരാളാണ് മീന. നിറഞ്ഞ വാത്സല്യവും സ്നേഹവും സങ്കടവും നീറ്റലും അമർഷവും ഒക്കെയുള്ള എത്രയോ അമ്മമാർ നമുക്കിടയിലുണ്ട്.... രഘുനാഥ് പലേരി പറയുന്നു.






