ലിപ്സ്റ്റിക്ക്, മസ്കാര തുടങ്ങിയവ ഉപയോഗിക്കുന്നതിലും സൂക്ഷിച്ചുവയ്ക്കുന്നതിലും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. കനത്ത ചൂടും വെളിച്ചവും ഏല്ക്കുന്നിടത്തൊന്നും ലിപ്സ്റ്റിക്ക് സൂക്ഷിക്കരുത്. കോസ്മറ്റിക്കുകള്‍ രാസവസ്തുക്കളാണല്ലോ...? അമിത വെയിലും ചൂടുമേറ്റാല് അതിന്റെ രാസഘടനകളില്‍ മാറ്റം വരാം. മറ്റൊരാളുടെ ലിപ്സ്റ്റിക്കും ഐലൈനറും മസ്കാരയും ഫൗണ്ടേഷന് ക്രീമുമൊന്നും ഒരിക്കലും ഉപയോഗിക്കുകയുമരുത്.
ലിപ്സ്റ്റിക്ക് കൈകൊണ്ടു പുരട്ടരുത്. കഴിയുന്നതും കോസ്മെറ്റിക്കുകള്‍ അവയ്ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള പഞ്ഞി, സ്പോഞ്ച്, ടിഷ്യൂ എന്നിവ ഉപയോഗിച്ചു തന്നെ പുരട്ടുന്നതാണ് അഭികാമ്യം.
പഴകിയ കോസ്മറ്റിക്കുകള്‍ ഉപയോഗിക്കുകയോ അരുത്. അത് ചര്‍മ്മത്തെ ബാധിച്ചേക്കാം. ദ്രവ/ലേപന/കുഴമ്പുകളേക്കാള് ഏറെക്കാലം കേടുകൂടാതെ പൊടിരൂപത്തിലുള്ള സംവര്ധിനികള് ഈടു നില്ക്കും.
ഐലൈനറുകളും കണ്മഷിയുമൊക്കെ നിലവാരമുള്ളതേ ഉപയോഗിക്കാവൂ. മൂന്നു മാസത്തിലധികം ഒരേ മസ്കാരയും ഐലൈനറും ഉപയോഗിക്കരുത്. നിരന്തരം തുറന്ന് അടയ്ക്കുക വഴി അവയില്‍ അണുകീടങ്ങള് കടന്നിരിക്കുമെന്നതാണ് കാരണം.






