
സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വീഡിയോകളിലൂടെ ശ്രദ്ധനേടുന്ന നിരവധി സാധാരണക്കാരുണ്ട് നമ്മുക്ക് ചുറ്റും. ഇപ്പോഴിതാ ഇത്തരത്തില്‍ നേപ്പാളില്‍ നിന്നുള്ള ഒരു പച്ചക്കറി വില്‍പ്പനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
യുവതിയുടെ പച്ചക്കറി വില്‍ക്കുന്നതിലുള്ള വേറിട്ട രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം. അഞ്ചന തമാങ് എന്നാണ് യുവതിയുടെ പേര്. തന്റെ പെറ്റായ നായയെയും കൊണ്ടാണ് അവള് പച്ചക്കറി വില്ക്കാന് വന്നിരിക്കാറ്. ഇരുവരും ഒരുമിച്ചുള്ള അനേകം വീഡിയോകളും അവളുടെ സോഷ്യല്‍ മീഡിയ പങ്കുവച്ചിട്ടുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ 230,000 -ത്തിലധികം ഫോളോവേഴ്സുണ്ട് അഞ്ജനയ്ക്ക്. അവളുടെ വീഡിയോയ്ക്ക് ലോകമെമ്പാടു നിന്നുമായി അനേകം കാഴ്ച്ചക്കാരാണ് ഉള്ളത്. അവളുടെ ഏറ്റവും പുതിയ വൈറല്‍ വീഡിയോയില്‍, ഷാരൂഖ് ഖാന്റെ 'ജവാന്' എന്ന ചിത്രത്തിലെ 'ചാലേയ' എന്ന ഗാനത്തിന് അവളും നായയും കൂടി അഭിനയിക്കുന്നതാണ് കാണാന്‍ കഴിയുക. വളരെ ക്യൂട്ടാണ് യുവതി എന്ന് പറയാതിരിക്കാനാവില്ല. അവളുടെ മുന്നില്‍ വില്‍ക്കാനായി നിരത്തി വച്ചിരിക്കുന്ന പച്ചക്കറികളും കാണാം. നിരവധി ആളുകളാണ് അഞ്ചനയുടെ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്.






