
ഗുരുനാഥന്മാരെ ദൈവത്തെപ്പോലെ ആരാധിക്കുകയും ബഹുമാനിക്കുകയും വേണമെന്നാണ് ഋഗ്വേദം നമ്മെ ഉപദേശിക്കുന്നത്.
ശതധാരമുഥ് സമക്ഷീയമാണം
വിപഞ്ചിതം പിതരം വക്ത്വാനം
മേളിം മദന്തം പിത്രോരു പസ്ഥേ
തംരോദ സീപിപൃതം സത്യവാചം.
എന്നാണ് സൂക്തം ഇരുപത്തിയാറില്‍ നമ്മെ ഉപദേശിക്കുന്നത്. അതായത്- പശുക്കളുടെ അകിട് എത്രയെത്ര ചുരത്തിക്കൊടുത്താലും ക്ഷീണിക്കാത്ത, അവസാനിക്കാത്ത കാമധേനുവിന്റെ അകിടുപോലെ തന്നെയാണ്- ഗുരുനാഥന്മാരും.
ശതധാരം: മലമുകളില്‍ നിന്ന് പ്രവഹിക്കുന്ന ജലധാരകര് കീഴോട്ടൊഴുകിവന്ന് ആദ്യം ചെറിയ നീര്‍ച്ചാലുകളായി, തോടുകളായി, പുഴകളായി, കായലുകളിലോ- സമുദ്രത്തിലോ ആണല്ലോ എത്തിച്ചേരുന്നത്. ഇതിന്റെയൊക്കെയും ഉത്ഭവം പര്‍വ്വതങ്ങളില്‍ നിന്നാണല്ലോ? ആ പര്‍വ്വതങ്ങള്‍ക്ക് സമാനമാണ് ഗുരുനാഥന്മാരും.
ഈ ഗുരുനാഥന്മാരുടെ അനന്തമായ പൂര്‍ണ്ണതയും വിജ്ഞാനവുമാണ് ശിഷ്യന്മാരെ യോഗ്യരാക്കുന്നതെന്ന് മറക്കരുത്. അതാണ് ''ഗുരുദേവോ'' എന്ന് പറയുന്നതിന്റെ പൊരുള്‍.
അഥിനി ഗോപിനാഥ്






