പ്രായമാകുമ്പോള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ തന്നെ ആര്‍ത്തവവിരാമത്തോട് അനുബന്ധമായി ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജന് ഹോര്‍മോണിന്റെ കുറവും ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടാനിടയാക്കും. അതോടൊപ്പം തന്നെ കറുത്ത പാടുകളും പ്രത്യക്ഷപ്പെട്ടേക്കാം.
സൂര്യരശ്മികള്‍ നേരിട്ടേല്‍ക്കുന്നത് ചര്‍മ്മത്തിന് നന്നല്ല. ചെറുപ്രായം മുതല്‍ തന്നെ സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുക. വൈകുന്നേരം കുളി കഴിഞ്ഞാല്‍ അല്പം വെള്ളമയത്തോടെ തന്നെ മോയ്സ്ചറൈസിംഗ് ക്രീം പുരട്ടുക. ശരീരത്തില്‍ വെള്ളത്തിന്റെ അംശം കെട്ടിനിര്ത്താനാണിത്.
രാത്രിയില്‍ മുഖം വൃത്തിയാക്കിയ ശേഷം മാത്രം കിടക്കുക.
വളരെ മൃദുവായി വേണം മുഖം മസാജ് ചെയ്യുവാന്‍ അമര്‍ത്തി മസാജ് ചെയ്താല്‍ ചര്‍മ്മം കൂടുതല്‍ തൂങ്ങും.
ഏത് പായ്ക്കും ക്രീമും മുഖത്ത് 20 മിനിറ്റില്‍ കൂടുതല്‍ വയ്ക്കേണ്ട കാര്യമില്ല.
പ്രായമാകുമ്പോള്‍ മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്ന അരിമ്പാറകള്‍ പല സ്ത്രീകളുടെയും പ്രശ്നമാണ്. ത്വക്ക് രോഗവിദഗ്ധരുടെ സഹായത്തോടെ ഇവ കരിച്ചു കളയാം.






