
സ്ത്രീകളും പുരുഷന്മാരും ഒരേപോലെ നേരിടുന്ന സൗന്ദര്യപ്രശ്നങ്ങളില്‍ ഒന്നാണ് മുഖക്കുരു. പ്രത്യേകിച്ച് കൗമാരക്കാര്‍. ഇതാ മുഖക്കുരു അകറ്റാനുള്ള ചില വഴികള്‍...
ധാരാളം വെള്ളം കുടിക്കുകയും ചെറു ചൂടുവെള്ളത്തില്‍ ഇടയ്ക്കിടയ്ക്ക് മുഖം കഴുകുകയും ചെയ്യുന്നത് മുഖക്കുരുവിനെ ഫലപ്രദമായി ചെറുക്കും.
വാഴയുടെ കൂമ്പില എടുത്ത് മൃദുവായി അരച്ച് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിയുമ്പോള്‍ ചെറു ചൂടു വെള്ളത്തില്‍ കഴുകിക്കളയുക.
മുഖക്കുരു ഇല്ലാതാക്കാന്‍ ആര്യവേപ്പില അരച്ച് മുഖത്തിടാം. 30 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ എന്നന്നേക്കുമായി പുറത്താക്കുവാന്‍ സഹായകമാണ്.
തേങ്ങാവെള്ളംകൊണ്ട് ദിവസവും മുഖം കഴുകുന്നത് നല്ലതാണ്.
ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും. ഇത് നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയാം. തക്കാളി നീരും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്.
നന്നായി പഴുത്ത പപ്പായ അരച്ച് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുഖത്തിന് നിറം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.






