
യു പിയില്‍ ആര് വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്തതിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബുലന്ദ്ഷഹര്‍ പോലീസ് കേസെടുക്കുകയും പ്രതിയായ ഗജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒരു ഗ്രാമീണന് പകര്‍ത്തിയ സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഗജേന്ദ്ര സിംഗ് യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്റ് ഉദ്യോഗസ്ഥനാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുലന്ദ്ഷഹറിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ഗജേന്ദ്ര, പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി. പിന്നാലെ വീട്ടില്‍ അധിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ബുലന്ദ്ഷഹര്‍ പൊലീസ് പറയുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആടിനെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.






