
പാരീസ് ഒളിമ്പിക്സിൽ സംയുക്ത വെള്ളി മെഡൽ നൽകണമെന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഹർജി കോടതി ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് (സിഎഎസ്) തള്ളിയതായി റിപ്പോർട്ട്. ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു.
16ന് രാത്രിക്കു മുൻപ് ഉത്തരവ് വരുമെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു. വിനേഷ് ഫോഗട്ടിന്റെ വെള്ളി മെഡലിന്റെ വിധി തീരുമാനിക്കാൻ CAS കൂടുതൽ സമയം വാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഓഗസ്റ്റ് ഏഴിന് വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീല്‍ തള്ളി എന്ന ഒറ്റവരി ഉത്തരവാണ് വിനേഷിനു വേണ്ടി ഹാജരായ അഭിഭാഷകർക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അനുവദനീയമായ പരിധിയിൽ കൂടുതൽ 100 ഗ്രാം എന്ന കാരണത്താലാണ് 50 കിലോഗ്രാം ഭാരോദ്വഹനത്തിന്റെ ഫൈനലിൽ മത്സരിക്കുന്നതിൽ നിന്ന് വിനേഷിനെ അയോഗ്യയായത്. പിന്നാലെ വിനേഷ് ഫോഗട്ട് കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നിലവിൽ, യുഎസിൽ നിന്നുള്ള സാറ ഹിൽഡെബ്രാന്റിന് സ്വർണം ലഭിച്ചപ്പോൾ സെമി ഫൈനലിൽ വിനേഷ് തോൽപ്പിച്ച യുസ്നെലിസ് ഗുസ്മാൻ ലോപ്പസ് ഹിൽഡെബ്രാൻഡ് വെള്ളി നേടി.






