
എല്ലാ മേഖലയിലും കുതിച്ചുയരുന്ന വിലക്കയറ്റം രാജ്യത്തെ ജനങ്ങളുടെ നടുവൊടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ വിദ്യാഭ്യാസ മേഖലയിലും അത് തുടര്‍ന്നു. അവിരാള്‍ ഭട്നാഗര്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
ഹൈദരാബാദില്‍ ഒരു കുട്ടിയുടെ എല്‍കെജി ക്ലാസിലെ ഫീസ് തുക 2.3 ലക്ഷമായിരുന്നതില്‍ നിന്ന് 3.7 ലക്ഷമായെന്ന്
ഹൈദരാബാദില്‍ എല്‍കെജി ക്ലാസിലെ ഫീസ് 2.3 ലക്ഷത്തില്‍ നിന്ന് 3.7 ലക്ഷമായി ഉയര്‍ന്നു. രാജ്യം മുഴുവന്‍ ഇത് പ്രതിഫലിക്കുന്നു. ഭൂമിക്കച്ചവടത്തിലെ വിലക്കയറ്റത്തില്‍ ശ്രദ്ധകേന്ദീകരിച്ചപ്പോള് യഥാര്‍ഥ വിലക്കയറ്റം സംഭവിച്ചത് വിദ്യാഭ്യാസ മേഖലയിലാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ സ്കൂള്‍ ഫീസ് ഒന്‍പതു മടങ്ങും കോളജ് ഫീസ് 20 മടങ്ങുമായി ഉയര്‍ന്നു. വിദ്യാഭ്യാസം താങ്ങാനാവുന്നതല്ല.- ട്വിറ്റില്‍ പറയുന്നു.






