
ദില്ലി; കൊല്‍ക്കത്തയില്‍ ക്രൂരമായി കൊലപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ക്ക് നീതി തേടി രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നു. ഇന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഐ എംഎയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി തെരുവിലറിങ്ങി.ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കുക, കൊല്‍ക്കത്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരളത്തിലടക്കം സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ ഒപി സേവനവും അടയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും മുടങ്ങി.
കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീനിയര്‍ ഡോക്ടര്‍മാരും നഴ്സുമാരുടെ സംഘടനങ്ങളും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പണിമുടക്കി. ജൂനിയര്‍ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേശീയ വനിതാ കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട്.വനിതാ ഡോക്ടറുടെ കൊലപാതകം നടന്ന ഉടന്‍ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഇത് തെളിവ് നശിപ്പിക്കാന്‍ വഴിയൊരുക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഇല്ല.വനിതാ കമ്മീഷന് സ്വമേധയാ എടുത്ത കേസില്‍ രണ്ടംഗ സമിതിയാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ അവര്‍ത്തിക്കാതിരിക്കാനും ശക്തമായ നടപടികള്‍ എടുക്കാന്‍ കമ്മീഷന് നിര്‍ദേശിച്ചു.






