
ഉത്തരാഖണ്ഡിൽ ബസ്സിനുള്ളിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ പിടിയിൽ. വഴിയറിയാതെ ബസിൽ കയറിയ പെൺകുട്ടിയെ സർക്കാർ ബസിലെ ഡ്രൈവറും കണ്ടക്ടറും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 17-ാം തീയതിയാണ് പെൺകുട്ടി കൊടിയ പീഡനത്തിന് ഇരയായ വിവരം പോലീസ് പുറത്തുവിട്ടത്.
യുപി സ്വദേശിനിയായ പെൺകുട്ടി ഡെറാഡൂണിലെ അന്തർസംസ്ഥാന ബസ് ടെർമിനലിലാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
സംഭവത്തിൽ സക്കാർ ബസിലെ ഡൈരവർമാരും കണ്ടക്ടറും ക്യാഷറുമടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. രാജ്പാൽ(57), ധർമേന്ദ്ര കുമാർ(32), ദേവേന്ദ്ര(52), രാജേഷ് കുമാർ സോങ്കർ(38), രവി കുമാർ(34) എന്നിവരാണ് പിടിയിലായത്. ഇതിൽ രവി കുമാർ യുപി സ്വദേശിയാണ്. മറ്റ് പ്രതികൾ ഉത്തരാഖണ്ഡുകാരുമാണ്.
പീഡനം നടന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് ധർമേന്ദ്ര കുമാറും ദേവേന്ദ്രയും. രവികുമാറും രാജ്പാലും മറ്റ് ബസ്സുകളിലെ ഡ്രൈവർമാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്സിന്റെ ക്യാഷറാണ് പ്രതികളിലൊരാളായ രാജേഷ് കുമാർ സോങ്കറെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലണ് പ്രതികളെ കണ്ടെത്തിയത്.






