
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴിനല്കിയവരില് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടെന്ന 'മംഗളം' ദിനപത്രത്തില്‍ വന്ന വാര്‍ത്ത സ്ഥിരീകരിച്ച് 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ്. മമ്മൂട്ടിയും മോഹന്‍ലാലും രണ്ടിലേറെ തവണ മൊഴി നല്‍കിയെന്നാണ് സിദ്ദിഖിന്റെ സ്ഥിരീകരണം.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഇടവേള ബാബുവും ബാബുരാജും സമിതിക്കു മുമ്പില്‍ മൊഴിനല്‍കിയിരുന്നു. കുഞ്ചാക്കോ ബോബനും കമ്മിറ്റിക്കു മുന്നിലെത്തി. ഡബ്ല്യു.സി.സിയായിരുന്നു കുഞ്ചാക്കോയെ കമ്മിറ്റിക്കു മുന്നിലെത്തിച്ചത്. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും സിനിമയിലെ പ്രതിഫലം സംബന്ധിച്ചാണു ചോദിച്ചതെന്നു സിദ്ദിഖ് വിശദീകരിച്ചിട്ടുണ്ട്.
കമ്മിറ്റിക്കു മുമ്പിലെത്തിയ മറ്റു നടന്മാരുടെ പേര് സിദ്ദിഖ് പരമാര്‍ശിച്ചില്ല. സി.പി.എം: എം.എല്‍.എയായ നടന് മുകേഷും ഹേമ കമ്മിറ്റിക്കു മുമ്പിലെത്തിയിരുന്നു. സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍മാത്രമല്ല പുരുഷന്മാരും ഹേമാ കമ്മിറ്റിക്കു മുമ്പില്‍ മൊഴി നല്‍കിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.






