
അല്പം വൈകിയാണെങ്കിലും എല്ലാ തരം ഫാഷനുകളും ട്രെന്റുകളും ഫോളോ ചെയ്തു തുടങ്ങിയ താരമാണ് മഞ്ജു പിള്ള. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയില്‍ മഞ്ജു ധരിച്ചുവരുന്ന വസ്ത്രത്തെ കുറിച്ചും ഡിസൈനിനെ കുറിച്ചുമൊക്കെ ഭയങ്കരമായ അഭിപ്രായമാണ് ആരാധകര്‍ക്ക്. മഞ്ജുവിന്റെ ഡ്രസ്സിന്റെ ഡിസൈനിങ് കാണാന്‍ വേണ്ടി മാത്രം ആ ഷോ കാണുന്ന സ്ത്രീ ആരാധികമാരും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇപ്പോള്‍ ഏറ്റവുമൊടുവില്‍ മഞ്ജു ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുന്നത് സാരി ലുക്കിലാണ്. പ്യുയര്‍ കാഞ്ചീവരം സാരിയില്‍ അതി സുന്ദരിയായ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ സാരി എവിടെ നിന്നാണ് എന്നതാണ് കൂടുതല്‍ കൗതുകമുണര്‍ത്തുന്നത്. നടിയും അവതാരകയുമായ ആര്യ ബഡായിയുടെ ബൊട്ടീക്കില്‍ നിന്നാണ് ഈ സാരി.
ഓഫ് വൈറ്റ് സാരിയില്‍, പച്ചയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ബോഡറുകളാണ് സാരിയ്ക്ക് നല്‍കിയിരിക്കുന്നത്. വീതിയുള്ള ആ ബോഡര്‍ തന്നെയാണ് സാരിയുടെ ഭംഗി കൂട്ടുന്നത്. അതിന് ഇണങ്ങുന്ന വിധമുള്ള ആന്റിക് ഓര്‍ണമെന്റ്സും ഹെയര്‍സ്റ്റൈല്‍ ലുക്കും കൊണ്ടുവന്നപ്പോള്‍ മഞ്ജുവിന് പെര്‍ഫക്ട് രാജമാത ശിവകാമിദേവി ലുക്ക് വന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.
സാരി ധരിക്കുമ്പോള്‍ തനിക്ക് ലഭിയ്ക്കുന്ന ആത്മവിശ്വാസത്തെ കുറിച്ച് പറഞ്ഞാണ് മഞ്ജു പിള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. 'സാരി എനിക്ക് ഭംഗിയും ആത്മവിശ്വാസവും നല്കുന്നു. ഓരോ മടക്കുകള്‍ക്കും ഓരോ കഥ പറയാനുണ്ട്. ട്രെന്റുകള്‍ നിറഞ്ഞ ലോകത്ത് ഞാന്‍ പാരമ്പര്യം തിരഞ്ഞെടുക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പിള്ള ഫോട്ടോകള്‍ പങ്കുവച്ചത്.
ബീന ആന്റണി, വീണ നായര്‍ തുടങ്ങി നിരവധി സെലിബ്രിറ്റകിളും ആരാധകരും ഫോട്ടോയ്ക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എന്തി. 'സുന്ദരി പെണ്ണേ' എന്ന് വിളിച്ചുകൊണ്ടാണ് ആര്യയുടെ കമന്റ്. 'ഈ സാരി തന്നതിന് നന്ദി' എന്ന ആ കമന്റിന് മഞ്ജു മറുപടിയും നല്കി.






