
ചോദ്യം: ഞാന്‍ 29 വയസ്സുള്ള വീട്ടമ്മയാണ്. രണ്ട് കുട്ടികളും ഉണ്ട്. എന്റേത് മെലിഞ്ഞ ശരീര പ്രകൃതമാണ്. രണ്ടാമത്തെ കുട്ടിയെ ഇപ്പോള്‍ മുലയൂട്ടുന്ന സമയമാണ്. അവള്‍ക്ക് ഒന്നരവയസ്സുണ്ട്. ഇപ്പോള്‍ മുലയൂട്ടല്‍ നിര്‍ത്തിയാല്‍ കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുണ്ടോ...? എപ്പോഴും കിടന്നുകൊണ്ട് പാല് കുടിക്കാനാണ് കുഞ്ഞിന് താല്പര്യം. കിടന്നുകൊണ്ട് പാല് കൊടുത്താല്‍ സ്തനങ്ങള്‍ ചുരുങ്ങിപ്പോകുമെന്ന് ചിലര്‍ പറയുന്നു. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ..? കിടന്ന് പാലു കുടിച്ചാല്‍ കുഞ്ഞിന്റെ ചെവിക്ക് കുഴപ്പമുണ്ടോ...?
അതുപോലെ എന്റെ ഇടതുവശത്തെ ബ്രസ്റ്റിനാണ് വലതുവശത്തേതിനേക്കാള് സൈസ് കൂടുതല്‍. ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞത് ആ ഒരു വശം മാത്രം ഉപയോഗിച്ച് കൂടുതല്‍ തവണ പാലു കൊടുത്തതുകൊണ്ടാണ് ഇങ്ങനെ വന്നതെന്ന്. അല്ലാതെ മറ്റൊരു കുഴപ്പവുമില്ലെന്ന്. സ്തനവലിപ്പം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി അല്ലാതെ മറ്റ് മാര്‍ഗമുണ്ടോ..? എണ്ണ പുരട്ടി മസാജ് ചെയ്താല്‍ ഫലം ലഭിക്കുമോ...? സാധാരണ സ്തനവലിപ്പം 30 വയസ്സിന് ശേഷം കൂടുമോ...?
അമ്പിളി, കൊല്ലം
ഉത്തരം: കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് ഒന്നര വയസ്സില്‍ നിര്‍ത്തുന്നതില്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ മുലപ്പാല്‍ കൊണ്ടുമാത്രം ആവശ്യത്തിനുളള പോഷകം കുട്ടിക്ക് ലഭിക്കുകയില്ല. മറ്റെല്ലാ ആഹാരപദാര്ത്ഥങ്ങള്ക്കുമൊപ്പം മുലപ്പാല്‍ ഉള്ളിടത്തോളം സമയം കൊടുക്കാവുന്നതാണ്.
കിടന്നുകൊണ്ട് പാല് കുടിച്ചാല്‍ ചിലപ്പോള്‍ കുഞ്ഞിന്റെ ചെവികളില്‍ പഴുപ്പുണ്ടാകാന്‍ ഇടയുണ്ട്. ഇരുന്നുകൊണ്ട് കൊടുക്കുന്നതാണ് വളരെ ഉത്തമമായ രീതി. കിടന്നു കുടിപ്പിക്കുന്നതുകൊണ്ട് സ്തനങ്ങള്‍ ഒരിക്കലും ചുരുങ്ങുകയില്ല. സ്തനങ്ങള്‍ തമ്മില്‍ വലിപപ വ്യത്യാസം ഉണ്ടെന്നതോര്ത്ത് ഒട്ടും വിഷമിക്കാനില്ല. അഥവാ വലിപ്പം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി മാത്രമേ ഫലപ്രമാകൂ. മുപ്പത് വയസ് കഴിഞ്ഞാല്‍ ആകൃതി വ്യത്യാസവും വലിപ്പ വ്യത്യാസവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഡോ. രേവതി എസ്.






