തിരുവനന്തപുരം: പാര്‍ട്ടി തീരുമാനം എടുത്തതായി അറിയില്ലെന്നും തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സിപിഎം നേതാവ് ടി.പി. രാമകൃഷ്ണന്. പാര്‍ട്ടി പറയുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ.പി. ജയരാജനെ പാര്‍ട്ടി മാറ്റി പകരം ടി.പി. രാമകൃഷ്ണന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടിനോടായിരുന്നു പ്രതികരണം.
തീരുമാനം പാര്‍ട്ടി സെക്രട്ടറി അറിയിക്കുമെന്നും തിരുത്തലിന് വിധേയമായി മുമ്പോട്ട് പോകുമെന്നും പറഞ്ഞു. എകെജി സെന്ററില്‍ ഇന്ന് 3.30 യ്ക്ക് എം.വി. ഗോവിന്ദന് മാധ്യമങ്ങളെ കാണും. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ മുകേഷിന്റെ രാജിക്കാര്യവും ഇ.പി. ജയരാജന്റെ ബിജെപി ബാന്ധവവും ചര്‍ച്ച ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റിലായിരുന്നു ഇപിയെ പുറത്താക്കാന്‍ തീരുമാനിച്ചത്.
ഇതിന് പിന്നാലെ ഇ.പി. ജയരാജന് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ലൈംഗികാപവാദത്തില്‍ മുകേഷ് ഉടന്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നുമാണ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്.

Comments