
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദും. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 20 കഴിഞ്ഞതോടെ നസ്റിയ നസീമും ഫഹദ് ഫാസിലും തമ്മിലുള്ള ദാമ്പത്യ ജീവിതം പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയായിരുന്നു. വെഡ്ഡിങ് ആനിവേഴ്സറിയ്ക്ക് ഇത്തവണ വിശാലമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല.
ദാമ്പത്യ ജീവിതം ഒരു ദശകം പൂര്‍ത്തിയാക്കുമ്പോള്‍, അത് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ട് ആഘോഷമാക്കേണ്ടതല്ല എന്ന കാഴ്ചപ്പാടാണ് ഇരുവര്‍ക്കും. ഫഹദ് ഫാസില്‍ പിന്നെ സോഷ്യല്‍ മീഡിയയുടെ പരിസരത്തു തന്നെയില്ല. എന്നാലും പോസ്റ്റിടുന്നത് നസ്രിയയാണ്.
ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരം. യാത്രയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് നസ്രിയ. വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരു മാസത്തോളമായി വിദേശ രാജ്യങ്ങളില്‍ പലയിടങ്ങളിലായി ചെലവഴിക്കുകയായിരുന്നു. പാരീസിലെ ഐഫില്‍ ടവറിന് മുന്നിലുള്ള ഏതാനും ചിത്രങ്ങളും നസ്റിയ പങ്കുവച്ച പോസ്റ്റിന്റെ കൂട്ടത്തിലുണ്ട്.ഓഗസ്റ്റ് എന്ന അടിക്കുറിപ്പോടെയായിരുന്നു നസ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഫഹദ് തന്റെ ഷൂട്ടിങ് തിരക്കുകള്‍ എല്ലാം മാറ്റിവച്ചാണ് വിവാഹ വാര്‍ഷകം ആഘോഷിക്കാനായി പോയത്. നസ്രിയ ബേസില്‍ ജോസഫിനൊപ്പമുള്ള സൂക്ഷ്മ ദര്‍ശിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
2014 ആഗസ്റ്റ് 20 നായിരുന്നു നസ്രിയ നസീമിന്റെയും ഫഹദ് ഫാസിലിന്റെയും വിവാഹം കഴിഞ്ഞത്. അതൊരു സര്‍പ്രൈസിങ് അനൗണ്‍സ്മെന്റ് ആയിരുന്നു. മലയാള സിനിമയില്‍ അന്നോളം കണ്ടിട്ടില്ലാത്ത തിക്കും തിരക്കും, വാര്‍ത്താ പ്രാധാന്യവും ആ വിവാഹത്തിന് ലഭിച്ചു.
നസ്രിയയ്ക്ക് 19 വയസ്സും, ഫഹദ് ഫാസിലിന് 32 വയസ്സുമായിരുന്നു പ്രായം. ഇതിനെ ചൊല്ലി പല ട്രോളുകളും വന്നിരുന്നുവെങ്കിലും അതൊന്നും തന്നെ ഇരുവരും കാര്യമാക്കി എടുത്തിരുന്നതേയില്ല. നസ്രിയ വന്നതിന് ശേഷം ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും വന്നു എന്നാണ് ഫഹദ് പറഞ്ഞത്






