ചെറുതായി അരിഞ്ഞ കാരറ്റുനീര് തേച്ചുപിടിപ്പിച്ച് പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും ലഭിക്കും.
മുള്‍ട്ടാണി മിട്ടിയില്‍ ഒരു സ്പൂണ്‍ തൈര് ചേര്‍ത്ത് നേര്‍പ്പിച്ച മിശ്രിതം വളരെ നേര്‍മയോടെ തലയില്‍ പുരട്ടുന്നത് താരനകറ്റാന്‍ സഹായകമാണ്.
തടിച്ച ചുണ്ടുകളെ നേര്‍ത്തതായി കാണിക്കാന്‍ വൈറ്റ് ഫ്രഡ്ഡിലുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കാം.
പുതിനയിലയും ചെറുനാരകത്തിന്റെ തളിരിലയും അരച്ച് നാരങ്ങാനീരില്‍ ചാലിച്ച് പുരട്ടിയാല്‍ കൈമുട്ടുകളിലെ കറുപ്പുനിറം മാറും.
രണ്ട് ചെറിയ കപ്പ് തേങ്ങാവെള്ളവും അതേ അളവില്‍ തേങ്ങാപ്പാലും ചേര്‍ത്ത് മുടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളയുക. മുടിക്ക് നല്ല വളര്‍ച്ചയും ആരോഗ്യവുമുണ്ടാകും.






