
തിരുവനന്തപുരം: അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും എഡിജിപിയ്ക്ക് എതിരേ ഉയര്‍ന്ന ആരോപണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം വെറും പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണത്തില്‍ അന്വേഷണം സിബിഐ യെക്കൊണ്ടു നടത്തിക്കണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ആരോപണവിധേയരുടെ ചൊല്‍പ്പടിയിലാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണ്ണത്തോട് എന്തിനാണ് ഇത്ര ഭ്രമമെന്നും ചോദിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എസ്പിയുടെ ഫോണ്‍സംഭാഷണം ഞെട്ടിക്കുന്നതാണെന്നും പോലീസ് ഇതുപോലെ നാണംകെട്ട കാലം വേറെയിലെന്നും മുഖ്യമന്ത്രിക്ക് ഭയമെന്നും പ്രതിപക്ഷം പറഞ്ഞു. തൃശൂര്‍പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബിജെപിയെ സഹായിക്കാനാണെന്നും പറഞ്ഞു.
ഇഎംഎസ് മുതലുള്ള മുഖ്യമന്ത്രിമാരില്‍ പിണറായിയെ പോലെ ഇത്രയും ഗതികെട്ട ഒരു കേരളാ മുഖ്യമന്ത്രിമാര്‍ വേറെയില്ലെന്നും വി.ഡി.സതീശന് പരിഹസിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീര്‍ണ്ണതയാണ് ഇതെന്നും പറഞ്ഞു. അതിടയില്‍ കഴിഞ്ഞ ദിവസം എഡിജിപി എം.ആര്. അജിത്കുമാറിനെതിരേ ആരോപണം ഉന്നയിച്ച പി.വി. അന്‍വര്‍ ഇന്ന് 12 മണിക്ക് മുഖ്യമന്ത്രിയെ കാണും.






