
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപി എം എല്‍ എയും രവീന്ദ്ര ജഡേജയുടെ ഭാര്യയും റിവാബ ജഡേജ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വാര്‍ത്ത പങ്കിടുകയായിരുന്നു. ഇരുവരുടെയും ബി ജെ പി മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ വെച്ചായിരുന്നു പോസ്റ്റ്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ നേതൃത്വത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ജഡേജ അംഗത്വം സ്വീകരിച്ചത്. 35 കാരനായ ജഡേജ രാജ്യാന്തര ട്വന്റി 20യില്‍ നിന്നും ഇക്കഴിഞ്ഞ ജൂണില്‍ വിരമിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഐസിസി ലോകകപ്പ് കിരീടം നേടിയതിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.






