
ദിയ കൃഷ്ണയുടെ കല്യാണ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്ക്കുന്നത്. കല്യാണത്തീയതി പരസ്യമാക്കാതെയായിരുന്നു മുന്‍പ് എല്ലാവരും വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നത്. മെഹന്ദി ചടങ്ങ് കഴിഞ്ഞതോടെയായിരുന്നു കല്യാണമായെന്നുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. താലികെട്ടിന്റെ വീഡിയോകളും വൈറലായിരുന്നു. പിന്നീട് ദിയയും അശ്വിനും കൃഷ്ണകുമാറുമെല്ലാം വിവാഹ ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. ഇപ്പോഴിതാ അനിയത്തിയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ് അഹാനയും എത്തിയിരിക്കുകയാണ്.
ഓസിയുടെ ബിഗ് സ്വീറ്റ് ഡേ. ഇന്ന് മുതല്‍ പുതിയ തുടക്കമാണ്. ജീവിതത്തിലെ മനോഹരമായൊരു മാറ്റം എന്നായിരുന്നു അഹാന കുറിച്ചത്. ഹലോ ബ്രദര്‍ ഇന്‍ ലോ എന്ന് പറഞ്ഞ് അശ്വിനെയും അഹാന പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിരുന്നു. ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിമിഷനേരം കൊണ്ട് ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. അശ്വിന് ഗണേഷും പോസ്റ്റിന് താഴെയായി സ്നേഹം അറിയിച്ചിട്ടുണ്ട്. കുടുംബസമേതമുള്ള ചിത്രങ്ങളും, ദിയയുടെ കുട്ടിക്കാലത്തെ ഫോട്ടോയും അഹാന പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.






