പുതുമകളുടേയും സാങ്കേതിക വിദ്യയുടെ നാടാണ് ജപ്പാന്. നൂതനമായ കണ്ടുപിടിത്തങ്ങള്‍ കൊണ്ടാണ് ജപ്പാന് ഇത്തരത്തില്‍ ഒരു പേരിന് അര്‍ഹനായത്. ശുചിമുറിയില്‍ വരെയാണ് ഇത്തരത്തില്‍ ആധുനികത എത്തിയിരിക്കുന്നത് എന്നത് സംശയിക്കാതെ പറയാം. എന്നാല്‍ ഇത് മറ്റുള്ള ആളുകള്‍ക്ക് പ്രത്യേകിച്ച് വിദേശികള്‍ക്ക് മനസ്സിലായി എന്നു വരില്ല. ഇവിടങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് ആവശ്യമായ സ്വിച്ചുകളില്‍ ചിത്രലിപികള്‍ (ലോഗോ)കള്‍ ഉപയോഗിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
2020തില്‍ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് മുന്നില്‍ കണ്ടാണ് ഇത്തരം മാറ്റത്തെ പറ്റി ചിന്തിക്കാന്‍ കാരണമായത്. ജാപ്പനീസ് ഭാഷ വശമില്ലാത്ത വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തിനായാണ് ഇത്തരത്തില്‍ ചിത്ര ലിപി ഉപയോഗിക്കുന്നത്. ശുചിമുറിയില്‍ വരെ സാങ്കേതിക വിദ്യയുടെ അതിപ്രസരം എത്തി നോക്കിയ ജപ്പാനില്‍ പല സ്വിച്ചുകളും എന്തിനാണെന്നു പോലും അധികം ആര്‍ക്കും അറിയില്ല.
2014ല്‍ വിദേശികളിലായി നടത്തിയ സര്‍വേകളില്‍ ശുചിമുറികളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്വിച്ചുകളില്‍ എന്തിനാണ് ഉത്തരം ലഭിച്ചത്. ഫ്ളഷ് ചെയ്യുന്നതിനായി മാത്രം എട്ട് പുതിയ സ്വിച്ചുകളാണ് ഇവിടെയുള്ളത്. ഇതിന് പുറമെ കൈ ഉണക്കുന്നതിന് മറ്റൊരു സ്വിച്ചുകളും ഉണ്ട്.






