മലയാള സിനിമയില്‍ വില്ലനായും ഹീറോയായും നര്‍മ്മരസം കലര്‍ന്ന കഥാപാത്രമായുമൊക്കെ തിളങ്ങി നില്ക്കുന്ന താരമാണ് ജനാര്ദ്ദനന്. കാലങ്ങളായി മലയാള സിനിമയില്‍ നിറസാന്നിധ്യമായി നില്ക്കുന്ന ജനാർദ്ദനന് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തു വയ്കുകന്നതാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയും ജനാര്‍ദ്ദനനും തമ്മില്‍ വളരെയടുത്ത ഒരു ബന്ധമാണുള്ളത്.
മമ്മൂട്ടി സിനിമയിലേക്ക് വരുമ്പോള്‍ പരിചയമുണ്ടായിരുന്നൊരാള് ജനാർദ്ദനൻ ആയിരുന്നുവെന്ന് മുൻപ് പല അഭിമുഖങ്ങളിലും മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ ആദ്യം പരിചയപ്പെടുന്നത് മമ്മൂട്ടിയുടെ വാപ്പയെ ആണെന്ന് പറയുകയാണ് ജനാർദ്ദനൻ.
‘‘മമ്മൂട്ടിയെ പരിചയപ്പെടുന്നതിന് മുൻപ് അദ്ദേഹത്തിന്റെ അച്ഛനെയാണ് ഞാൻ പരിചയപ്പെട്ടത്. കോട്ടയത്ത് ഷൂട്ടിംഗ് നടക്കുന്ന സമയത്ത്, വൈക്കം ജംങ്ഷൻ കഴിഞ്ഞാണ് ചെമ്പ്. അവിടെ ഒരു ചായക്കടയുണ്ട്. അത്യുഗ്രൻ ചായ കിട്ടുന്ന സ്ഥലമാണ്. രാവിലെ ഒരാറുമണിക്ക് ചായ കുടിച്ചിരുന്നപ്പോള്‍, ഒരാള്‍ അടുത്ത് നില്ക്കുന്നു. ഇതുപോലൊന്നും അല്ല. ഇതിനെക്കാള്‍ പതിനായിരം മടങ്ങ് സുന്ദരനായ ഒരു മനുഷ്യൻ. ഞങ്ങള്‍ പരിചയപ്പെട്ടു. സംസാരിച്ചു. അന്നദ്ദേഹം എന്റെ മോൻ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു. ശേഷമാണ് മമ്മൂട്ടിയുമായി പരിചയത്തിലാകുന്നത്...’’ എന്നാണ് ജനാര്ദ്ദനന് പറയുന്നത്. സി കേരളത്തിലെ ഒരു പരിപാടിയില്‍ ആയിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

ജനാര്ദ്ദനനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘‘ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവുമുണ്ട്. സിനിമയില്‍ വന്ന കാലത്ത് വളരെ കുറച്ച് ആള്‍ക്കാരെ മാത്രമാണ് എനിക്ക് സിനിമയില്‍ പരിചയമുള്ളൂ. അന്ന് പരിചയക്കാരനെന്ന് പറയാൻ ജനാർദ്ദനൻ ചേട്ടൻ മാത്രമെ ഉള്ളൂ. അന്നദ്ദേഹം പലരോടും മമ്മൂട്ടി എന്റെ നാട്ടുകാരനാണ് കേട്ടോ എന്ന് പറയും. അക്കാലത്ത് അത്രത്തോളം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല. ആത്മധൈര്യം ആയിരുന്നു അത്...’’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.
മമ്മൂക്കയും ജനാർദ്ദനൻ ചേട്ടനുമൊത്തുള്ള വികാര നിർഭരമായ രംഗം. ❤️😍
Posted by Sudheer AJ on Sunday, September 8, 2024
Zee Keralam kudumbam Awards 2024 വേദിയില്‍....
#zeekeralamkudumbamawards2024 #mammootty #mammoottyfans

Comments