
ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയയാണ് മഞ്ജിമ മോഹന്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയുള്ള മഞ്ജിമ മോഹന്റെ തിരിച്ചുവരവും മലയാളികള്‍ ആഘോഷമാക്കിയിരുന്നു. പിന്നീട് തമിഴ്- തെലുങ്ക് സിനിമകളില്‍ സജീവമായ നടി ഇപ്പോള്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്.
ആദ്യകാല തമിഴ് നടന് കാര്‍ത്തിക്കിന്റെ മകനും നടനുമായ ഗൗതം കാര്‍ത്തിക് ആണ് മഞ്ജി മോഹന്റെ ഭര്‍ത്താവ്. വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷം സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി വളരെ അധികം സജീവമാണ്. തന്റെ സ്വന്തം ഫോട്ടോകളും ഇടയ്ക്ക് ഭര്‍ത്താവിനൊപ്പമുള്ള രസകരമായ വീഡിയോകളും മഞ്ജിമ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ പങ്കുവച്ചിരിയ്ക്കുന്നത് ഗൗതമിന്റെ ബര്‍ത്ത് ഡേ സ്പെഷ്യല്‍ പോസ്റ്റാണ്. എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണ് നീ എന്ന് മഞ്ജിമ പറയുന്നു. 'ജന്മദിനാശംസകള് എന്റെ പ്രണയമേ. നീ എനിക്കായി ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണ് നീ. അടുത്തിടെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നെനിക്കറിയാം. എന്താണെന്ന് ഊഹിക്കൂ'
'കൊടുങ്കാറ്റ് എത്ര ശക്തമായാലും സാരമില്ല, ഞാന്‍ എപ്പോഴും നിനക്കൊപ്പമുണ്ടാവും. കാരണം, നീ എപ്പോഴും പറയുന്നത് പോലെ നമ്മള് ഒരു ടീമാണ്, അത് എപ്പോഴും ലോകത്തിന് എതിരെയായിരിക്കും. ലവ് യു' എന്നാണ് മനോഹരമായ ഒരു വീഡിയോ കൊളാഷിനൊപ്പം മഞ്ജിമ കുറിച്ചത്.






