ആല്‍ബങ്ങളിലൂടെയും മ്യൂസിക് ബാന്‍ഡുകളിലൂടെയും ജനങ്ങളുടെ മനസ്സിലിടം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച ഒരുപാട് സംഗീതസംവിധായകരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്റിലൂടെ സംഗീതാരാധകര്‍ അറിഞ്ഞ് തുടങ്ങിയ വയലിനിസ്റ്റ് ഗോവിന്ദ് മേനോന്. ഇന്ന് തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംഗീത സംവിധായകന് ഗോവിന്ദ് വസന്തയായി ഗോവിന്ദ് വളർന്നു.
വിജയ് സേതുപതി-തൃഷ എന്നിവർ അഭിനയിച്ച 96ലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഗോവിന്ദ് ആയിരുന്നു. ചിത്രവും പാട്ടുകളും വൻ ഹിറ്റായതോടെ തമിഴില്‍ തിരക്കുള്ള സംഗീത സംവിധായകരിലൊരാളായിരിക്കുകയാണ് ഗോവിന്ദ്. പേരിനൊപ്പം ഗോവിന്ദ് ചേർത്തിരിക്കുന്ന വസന്ത അമ്മയുടെ പേരാണ്. പലർക്കും ഇക്കാര്യം അറിയില്ല. ഗോവിന്ദ് തന്നെ ചിലയിടങ്ങളില്‍ അമ്മയുടെ പേരാണ് വസന്തയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
തമിഴ് സൂപ്പർ താരം സൂര്യയുടെ 2ഡി എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന മെയ്യഴകന് വേണ്ടിയാണ് ഗോവിന്ദ് ഏറ്റവും പുതിയതായി സംഗീതം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ നടന്നിരുന്നു.
ഇപ്പോഴിതാ ചടങ്ങില്‍ സംസാരിക്കവെ സൂര്യ പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ഗോവിന്ദിന്റെ പേരിനൊപ്പമുള്ള വസന്ത എന്നത് അമ്മയുടെ പേരാണെന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നാണ് സൂര്യ പറഞ്ഞത്.
‘‘ഗോവിന്ദിന്റെ പേരിനൊപ്പമുള്ള വസന്ത എന്നത് അമ്മയുടെ പേരാണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. അതുപോലെ എന്റെ മകൻ പേര് എഴുതുമ്പോള്‍ ദേവ് ജ്യോതിക സൂര്യ എന്നാണ് എഴുതാറുള്ളത്. അതുകൊണ്ട് തന്നെ ഗോവിന്ദിന്റെ പേരിന് പിന്നിലെ കഥ കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി...’’എന്നാണ് ചടങ്ങില്‍ സംസാരിക്കവേ സൂര്യ പറഞ്ഞത്.
ഗോവിന്ദ് വസന്ത അസുരവിത്ത് എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമാ സംഗീതത്തേക്കാള്‍ സ്വതന്ത്ര സംഗീതമാണ് ഗോവിന്ദ് വസന്തയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. മലയാള സിനിമയില്‍ അധികം പാട്ടുകളൊന്നും ചെയ്തിട്ടില്ലെങ്കിലും ഇടയ്ക്കിടെ വരുന്ന പാട്ടുകള്‍ കൊണ്ടുതന്നെ ഈ സംഗീതജ്ഞൻ മലയാളികളുടെ മനസില്‍ ഇടം പിടിച്ചിട്ടുണ്ട്.
ന്യൂ ജെനറേഷൻ താരങ്ങളുമായെത്തിയ ഏറ്റവും പുതിയ ചിത്രം ജോ ആൻഡ് ജോ, ലിറ്റില്‍ മിസ് റാവുത്തർ, മഹാറാണി തുടങ്ങിയവയാണ് ഗോവിന്ദ് വസന്ത സംഗീത സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ മലയാള സിനിമകള്‍. പതിനെട്ടുവർഷത്തോളം ചെന്നൈയില്‍ ആയിരുന്നതു കൊണ്ട് കൂടിയാണ് ഗോവിന്ദ് തമിഴില്‍ കൂടുതല്‍ പാട്ടുകള്‍ ചെയ്യുന്നത്. ഭാഷാപരമായ വേർതിരിവൊന്നും തനിക്കില്ലെന്ന് ഗോവിന്ദ് മുമ്പ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഏത് ഭാഷയിലായാലും ഗോവിന്ദ് സംഗീതം ചെയ്യും.
മെയ്യഴകന് എന്ന സിനിമയില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സി പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധാനം. സെപ്റ്റംബര്‍ 27 നാണ് സിനിമയുടെ റിലീസ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Comments