
നടി മഞ്ജു പിളളയ്ക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മകള്‍ ദയ സുജിത്ത്. തന്റെ കയ്യില്‍ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്താണ് മോഡലായ ദയ അമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത്.
ടാറ്റൂ ആര്‍ട്ടിസ്റ്റ് കുല്‍ദീപ് കൃഷ്ണയാണ് ദയ തന്റെ കയ്യില്‍ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. മകളുടെ കയ്യിലെ ടാറ്റൂ കണ്ട് അത്ഭുതത്തോടെയും സന്തോഷത്തോടെയും അവളെ ചേര്ത്തുപിടിപ്പ് ഉമ്മവെയ്ക്കുന്ന മഞ്ജുവിനെയും വീഡിയോയില്‍ കാണാം.
മകളുടെ നെറ്റിയില്‍ ചുംബിക്കുന്ന ചിത്രമാണ് മഞ്ജുവിന്റെ കയ്യിലെ ടാറ്റൂ. ‘ഇത് കണ്ട് എന്റെ അമ്മ ഞെട്ടും’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യത്തില്‍ എത്തിയത്. സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി.
നിഷ്കളങ്കമായ സ്നേഹം എന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. അമ്മയ്ക്ക് തുല്യം അമ്മ തന്നെയാണ്, മഞ്ജു ചേച്ചിയുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല എന്നിങ്ങനെ പോകുന്നു കമന്റുകള്‍.






