
ജിപിയും ഗോപികയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വ്യത്യസ്തമായ അവതരണ ശൈലിയാണ് ജിപിയുടെ പ്രത്യേകത. ബാലതാരമായി തുടങ്ങിയതാണ് ഗോപിക. സാന്ത്വനത്തിലെ അഞ്ജലിയെ അവതരിപ്പിച്ചതോടെയായിരുന്നു കരിയര്‍ മാറിമറിഞ്ഞത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ജിപിയും ഗോപികയും.
ഇവരുടെ ദുബായ് യാത്രാ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദുബായ് കോളിംഗ് എന്ന ക്യാപ്ഷനോടെയായിരുന്നു ജിപി ചിത്രങ്ങള്‍ പങ്കുവെച്ചത്. കുടുംബസമേതമായാണ് ഇത്തവണത്തെ യാത്ര. ഇരുകുടുംബങ്ങളും ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളും ജിപി പങ്കുവെച്ചിട്ടുണ്ട്. ഗോപിക മാത്രമല്ല സഹോദരിയും അഭിനയത്തില്‍ കഴിവ് തെളിയിച്ചിട്ടുള്ളതാണ്.
ഗോപികയുടെ അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പാണിത്. അവരെപ്പോലെ തന്നെ ഞങ്ങളും എക്സൈറ്റഡാണെന്നും ജിപി കുറിച്ചിരുന്നു. സ്വന്തം പേരന്സിനെ ഒഴിവാക്കിയോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അവരും കൂടെയുണ്ട് എയര്‍പോര്‍ട്ടിലെ ചിത്രങ്ങളില്‍ കണ്ടില്ല, ഇവരുടെ ആദ്യത്തെ വിദേശയാത്ര എന്നല്ലേ ജിപി പറഞ്ഞത്. പിന്നെന്തിനാണ് അനാവശ്യ ചോദ്യമെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
മറ്റുള്ളവരെയും സന്തോഷിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രത്യേകമായൊരു കഴിവുണ്ട്. ഈ യാത്ര ആഘോഷമാക്കൂ, ചിത്രങ്ങളും വിശേഷങ്ങളും പങ്കിടണം എന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. നിമിഷനേരം കൊണ്ട് തന്നെ ഫാമിലി ഫോട്ടോസ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്. യാത്രാവിശേഷങ്ങളും പങ്കിടണമെന്നും ആരാധകര്‍ ജിപിയോട് പറഞ്ഞിട്ടുണ്ട്.






