
കണ്ണൂര്‍ : വിവാദങ്ങള്‍ക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍ . ഇന്ന് രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത് . വഴിപാടിന് ശേഷം തളിപ്പറമ്പ് , രാജരാജശ്വരി ക്ഷേത്രത്തിലെത്തി അദ്ദേഹം പട്ടു താലി , നെയ്വിളക്ക് ,പുഷ്പാജ്ഞലി എന്നീ വഴിപാടുകളും നടത്തി .
ഇതിന്പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദർശനം. ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ ഇവിടെ അദ്ദേഹം നടത്തി . സ്വകാര്യസന്ദര്‍ശനമായതിനാല്‍ തന്നെ സുരക്ഷയ്ക്കായി ഒരുദ്യോഗസ്ഥന് മാത്രമായിരുന്നു ഉണ്ടായിരുന്നത്.ക്ഷേത്രദർശനത്തിന് ശേഷം കണ്ണൂർ എ.ആർ ക്യാമ്പിലെത്തിയ അജിത് കുമാർ വൈകീട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും
ആര്‍എസ്എസ് ബന്ധം അടക്കം എംആര്‍ അജിത് കുമാര്‍ സര്‍വ്വീസില്‍ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ക്ഷേത്രദര്‍ശനം. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത് കുമാറിന്റെ കൂടിക്കാഴ്ച വലിയ വിവാദമായിരുന്നു. ക്രമസമാധാന ചുമതല മറ്റൊരു എ.ഡി.ജി.പി.യായ എച്ച്. വെങ്കിടേഷിന് കൈമാറി പ്രശ്നം തണുപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കമുണ്ട്.
മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനം. ആർ.എസ്.എസ്. നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. ക്രമസമാധാനച്ചുമതലയിൽ തുടരില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമള്‍ശനം ഊന്നിയച്ചത്. ഉയര്ന്നവന്നിരുന്ന പരാതകളില്‍ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങും.





