
സോഷ്യൽ മീഡിയ നിറയെ സുരഭി ലക്ഷ്മിയും അവളുടെ മാണിക്യവും കുറെ ദിവസങ്ങൾ ആയി ചർച്ചയിലാണ്. സുരഭിയുടെ ഏറ്റവും പുത്തൻ ചിത്രം ARM നൂറു കൊടിയും കളക്ഷൻ നേടി മുന്നേറുകയാണ് അതിനിടയിലാണ് താരത്തിന്റെ പിറന്നാൾ ആഘോഷം വരുന്നത്. ആരാധകരും സഹപ്രവർത്തകകരും സുഹൃത്തുക്കളും ആഘോഷമാക്കുകയാണ് സുരഭിയുടെ പിറന്നാൾ ഇതിനടിയിൽ താരത്തിന്റെ പുത്തൻ ചിത്രം റിഫൈൽ ക്ലബ്ബിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തിറങ്ങിയയിട്ടുണ്ട്.
ഇപ്പോഴിതാ സുരഭിയുടെ അടുത്ത സുഹൃത്തും നടിയുമായ സ്നേഹ ശ്രീകുമാർ പിറന്നാൾ ദിനത്തില്‍ സുരഭിക്ക് ആശംസകളറിയിച്ച് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.‘ഞങ്ങളുടെ മാണിക്യത്തിനു പിറന്നാൾ ആശംസകൾ. ജീവിതത്തിലും നീ ഒരു ചക്കര മാണിക്യമാണ്. ഒന്നിനും നിന്നെ പിന്നോട്ട് വലിക്കാൻ സാധിക്കില്ല.. പിന്നോട്ട് വലിക്കുന്ന വേഗത്തിൽ നീ പറന്നുയരുന്നത് എത്രയോവട്ടം കണ്ടിട്ടുണ്ട്... ഇനിയും ഉയരെ പറക്കാൻ എന്റെ സൂന് ആശംസകൾ’ സ്നേഹ കുറിച്ചു.






