
കൊച്ചി; കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദര്‍ശിച്ച താരങ്ങളുടെ പേര് പുറത്ത് വിട്ട് പോലീസ്. മലയാള സിനിമയിലെ യുവതാരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദര്ശിച്ചതായിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഇവരുടേയും പേര് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ഹോട്ടലില്‍ മൂന്ന് മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതില്‍ ലഹരി പാര്‍ട്ടി നടന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചു. മൂന്ന് മുറികളിലായി 20 പേരാണ് എത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശും കൂട്ടാളി ഷിഹാസിനെയും എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടിലില്‍നിന്ന് പിടികൂടിയത്.ഇത് മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന് സംശയിക്കുന്നതിന്റെ പേരിലായിരുന്നു. പരിശോധനയില്‍ ഷിഹാസിന്റെ മുറിയില്‍ നിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്.എന്‍ ഡി പി സ് നിയമപ്രകാരമുള്ള വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തതായാണ് മരട് പോലീസ് പറഞ്ഞത്.അന്വേഷണം പുരോഗമിക്കവേയാണ് സിനിമാ താരങ്ങള്‍ ഇവരെ കാണാനെത്തിയ വിവരം പുറത്തുവരുന്നത് .






