
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അതിജീവിതമാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പറും പ്രസിദ്ധീകരിച്ച് കേരള പോലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയുമാണ് പരാതി അറിയിക്കാന്‍ നല്‍കിയിരിക്കുന്നത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസില്‍ അറിയിക്കാന്‍ ഉണ്ടെങ്കില്‍ അത് അതീവരഹസ്യമായി കൈകാര്യം ചെയ്യാനാണ് ഇപ്പോള്‍ ഈ ഒരു സംവിധാനം മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയശേഷം അതിജീവിതമാരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു ഇത് മുന്‍നിര്‍ത്തിയാണ് പോലീസ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇമെയില്‍ വഴി പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും ഡോക്യൂമെന്റസുകളും അയക്കാന്‍ കഴിയും. നിയമസഭയിലടക്കം ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് കേരളപോലീസിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള ഈ നീക്കം.






