ജന്മദിനത്തില് രസകരമായ വീഡിയോ പങ്കുവെച്ച് കരിക്ക് താരം നിലീന്‍ സാന്ദ്ര. പിറന്നാള്‍ കേക്കില്‍ മെഴുകുതിരി കത്തിച്ചു വെച്ചാണ് സ്വയം ട്രോളി നിലീന്റെ രസകരമായ പ്രകടനം. താരത്തിന്റെ തകര്‍പ്പന്‍ വീഡിയോ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളാണ് താരത്തിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് ആരാധകര്‍ പങ്കുവെക്കുന്നത്.
നല്ല പ്രായത്തില്‍ ആരും തന്നെ പ്രേമിച്ചില്ലെന്നും തിരഞ്ഞു പോലും നോക്കിയില്ലെന്നും പറയുന്ന രസകരമായ വീഡിയോ ആണ് നിലീന്‍ പങ്കുവെച്ചത്.‘ ഈ അവസരത്തില്‍ പറയാമോ എന്നറിയില്ല, ഹാപ്പി ബര്‍ത്ത്ഡേ ടു യു ’എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചത്. ‘കേസ് കൊടുക്കണം പിളേളച്ചാ ’എന്നാണ് മറ്റൊരാളുടെ കമന്റ്.
കരിക്ക് വെബ് സീരീസിലൂടെയാണ് നിലീന്‍ സാന്ദ്ര പ്രേക്ഷകരുടെ ഇഷ്ടതാരമായത്.നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 'ആവാസവ്യൂഹം' എന്ന ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയ താരത്തിനു നിരൂപകപ്രശംസയും ലഭിച്ചു. ‘2018’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടി. 2018 ല്‍ നരേന് അവതരിപ്പിച്ച മത്സ്യത്തൊഴിലാളിയുടെ ഭാര്യയുടെ വേഷത്തിലാണ് നിലീന്‍ എത്തിയത്.

Comments