
അഭിനേത്രിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലര്‍ത്തിയുള്ള രഞ്ജിനിയുടെ അവതരണം ശ്രദ്ധേയമായിരുന്നു. വിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും താരത്തെ അഭിനന്ദിച്ച് ആരാധകരെത്താറുണ്ട്. അവതരണം മാത്രമല്ല, അഭിനയവും ആലാപനവുമെല്ലാം തനിക്ക് വഴങ്ങുമെന്നും രഞ്ജിനി തെളിയിച്ചിരുന്നു.
യൂട്യൂബ് ചാനലിലൂടെയായും അവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. പ്രണയത്തെക്കുറിച്ചുള്ള രഞ്ജിനിയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. കാമുകനായ ശരത് പുളിമൂടിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം രഞ്ജിനി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ശരതിന്റെ പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞാണ് പുതിയ പോസ്റ്റ്.
ശരതിന്റെ ഇത്തവണത്തെ പിറന്നാളും ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. ദുബായില്‍ വെച്ചായിരുന്നു ആഘോഷം. ചിത്രങ്ങളും വീഡിയോകളുമെല്ലാം എഡിറ്റ് ചെയ്യാന്‍ നല്ല മടിയായിരുന്നു. ചിലരെയൊക്കെ വിളിക്കാന്‍ വിട്ടുപോയിട്ടുണ്ട്. അവസാനിമിഷമായിരുന്നു ഇത് പ്ലാന്‍ ചെയ്തത്. എങ്ങനെയായാലും സൂപ്പറായി എന്നും രഞ്ജിനി പറയുന്നു.
സുഹൃത്തുക്കളെല്ലാം ശരതിനെ ആശംസ കൊണ്ട് മൂടിയിരുന്നു. ഈ പ്രാവശ്യത്തെ ബര്‍ത്ത് ഡേ സെലിബ്രേഷന് നിനക്ക് ഇഷ്ടമായെന്ന് കരുതുന്നു, നമുക്കൊരുമിച്ച് ഇനിയും പിറന്നാള്‍ ആഘോഷിക്കണം. ഈ വര്‍ഷം നിനക്ക് മികച്ചതായിരിക്കട്ടെ എന്നുമായിരുന്നു രഞ്ജിനി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ശരതിന് ആശംസ അറിയിച്ചിട്ടുള്ളത്.
അടുത്ത സുഹൃത്തായിരുന്നു ശരതുമായി പ്രണയത്തിലായതിനെക്കുറിച്ച് മുന്‍പ് രഞ്ജിനി തുറന്നുപറഞ്ഞിരുന്നു. 16 വര്‍ഷമായി പരിചയമുള്ള സുഹൃത്താണ്. ശരത് വിവാഹിതനായിരുന്നു. അന്ന് എനിക്ക് വേറൊരു ബന്ധമുണ്ടായിരുന്നു. ഇപ്പോഴാണ് ഞങ്ങള്‍ സിംഗിളായത്. അങ്ങനെയാണ് പ്രണയത്തിലായതും എന്നായിരുന്നു അന്ന് രഞ്ജിനി പറഞ്ഞത്. ശരതിനൊപ്പമുള്ള ചിത്രങ്ങളും പങ്കിട്ടിരുന്നു. ഈ ബന്ധം വിവാഹത്തിലേക്ക് എത്തുമോ എന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു.






