ചണ്ഡീഗഡ്: 45 വിദ്യാർത്ഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് കുട്ടികൾക്കും ബസ് ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റതായി പോലീസ്അറിയിച്ചു. ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
ഹരിയാനയിലെ പഞ്ച്കുള ജില്ലയിലാണ് സംഭവം. എല്ലാ സ്കൂൾ കുട്ടികളെയും രക്ഷപ്പെടുത്തി പഞ്ച്കുള സെക്ടർ-6 ലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിയാനയിലെ പഞ്ച്കുള ജില്ലയിലാണ് സംഭവം. എല്ലാ സ്കൂൾ കുട്ടികളെയും രക്ഷപ്പെടുത്തി പഞ്ച്കുള സെക്ടർ-6 ലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് പോലീസ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ബസ് ഡ്രൈവർക്കും രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേറ്റെങ്കിലും ബാക്കിയുള്ള കുട്ടികൾ സുരക്ഷതരാണന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Comments