
സിക്ക് പഞ്ചാബി മാതാപിതാക്കൾക്ക് കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയ എന്ന പട്ടണത്തിൽ ജനിച്ച കരഞ്ജിത്ത് കൗർ വോഹൃയാണ് പിന്നീട് ബോളിവുഡിന്റെ റാണിയായി മാറിയ സണ്ണി ലിയോണ്‍. പോൺ സ്റ്റാറിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരം ജിസ്മം-2 വിലൂടെഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. ക്രമേണ തെന്നിന്ത്യൻ സിനിമകളിലും താരം ചുവടുറപ്പിച്ചു. ബോളിവുഡിന് പുറമെ മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമാ അഭിനയവും സാമൂഹ്യപ്രവർത്തനങ്ങളും സ്റ്റേജ് ഷോകളുമെല്ലാമായി സജീവമാണ് താരം. എങ്കിലും തിരക്കിനിടയിലും കുടുംബത്തിനു വേണ്ടിയും സമയം മാറ്റി വയ്ക്കാറുണ്ട് താരം. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കിട്ടിരിക്കുകയാണ് സണ്ണി. മാതൃത്വം 24/7 ജോലിയാണെന്നാണ് തെന്റ കുട്ടികളുമായി ഒരു മധുര നിമിഷം പങ്കിട്ട് താരം കുറിക്കുന്നത്. ‘‘വര്‍ക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും, അമ്മമാർ എപ്പോഴും അമ്മയാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സണ്ണി ചിത്രം പങ്കിട്ടിരിക്കുന്നത്. മക്കളായ ആഷർ, നോഹ, മകൾ നിഷ എന്നിവര്‍ക്കൊപ്പം രാജ്ഞിയെപ്പോലെ തിളങ്ങിയിരിക്കുന്ന സണ്ണി ലിയോണിയെ കാണാം. റെഡ് ലെഹങ്കയില്‍ ഒരു വധുവിനെപ്പോലെയാണ് സണ്ണി. മക്കളാണെങ്കിലും കാഷ്വല്‍ ഡ്രസ്സില്‍ ക്യൂട്ട് ലുക്കിലാണ്. ഡിസൈനർ സോണാൽ ജെയിനിന്റെ വെഡ്ഡിംഗ് കളക്ഷനില്‍ തിളങ്ങി റാംപ് വോക്ക് ചെയ്ത സണ്ണിയുടെയും ഒപ്പമെത്തിയ ഭര്‍ത്താവ് ഡാനിയല്‍ വെബറിന്റേയും മക്കളുടെയും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായതാണ്.
2017ൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് സണ്ണിയും ഡാനിയലും നിഷയെ ദത്തെടുത്തത്. 2018-ൽ വാടക ഗർഭധാരണത്തിലൂടെ അവർ തങ്ങളുടെ ജീവശാസ്ത്രപരമായ മക്കളായ ആഷറിനും നോഹയ്ക്കും മാതാപിതാക്കളായി.
വർക്ക് ഫ്രണ്ടിൽ, അനുരാഗ് കശ്യപിന്റെ കെന്നഡിയിലാണ് സണ്ണി ലിയോൺ അവസാനമായി അഭിനയിച്ചത്. ഒരു ദുഷിച്ച സംവിധാനത്തിനായി രഹസ്യമായി പ്രവർത്തിക്കുകയും ദുഷ്കരമായ സാഹചര്യങ്ങളിൽ ജീവിക്കുകയും രക്ഷ തേടുകയും ചെയ്യുന്ന ഒരു ഉറക്കമില്ലാത്ത മുൻ-പോലീസ് ഓഫീസറുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ.






