
കങ്കുവ ചിത്രത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് നടന് സൂര്യ ഇപ്പോള്‍. ആദ്യ സിനിമ റിലീസ് ചെയ്യുമ്പോള്‍ ഡാന്‍സ് ചെയ്യാനോ , ഫൈറ്റ് ചെയ്യാനോ , അഭിനയിക്കാനോ അറിയില്ലെന്ന് കളിയാക്കിയവരുടെ മുന്നില്‍ അദ്ദേഹം ഒരു ഇന്‍സ്പിരേഷനാണ് എന്ന് പറയുകയാണ് സൂര്യയുടെ സഹോദരനും നടനുമായ കാര്‍ത്തി. കങ്കുവയുടെ ഓഡിയോ ലോഞ്ചിലാണ് നടന്റെ പ്രതികരണം.
ആദ്യ സിനിമ റിലീസായപ്പോള്‍ ചേട്ടന് മര്യാദയ്ക്ക് ഡാന്‍സ് ചെയ്യാനോ , ഫൈറ്റ് ചെയ്യാനോ , അഭിനയിക്കാനോ അറിയില്ലെന്ന് പലരും വിമര്‍ശിച്ചു. പിന്നീട് ഞാന്‍ കാണുന്നത് എല്ലാ ദിവസവും മണിക്കൂറുകള്‍ ചെലവഴിക്കുന്ന ചേട്ടനെയാണ്. ആയുത എഴുത്ത് എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആ പടത്തില്‍ ഡ്യൂപ്പില്ലാതെ അദ്ദേഹം ഒരു ആക്ഷന്‍ സീക്വന്‍സ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
ഒരു നടന്റെ ഏറ്റവും വലിയ ആയുധം അവന്റെ ശരീരമാണ്. ചേട്ടന് അത് കാത്തുസൂക്ഷിക്കുന്ന രീതി എല്ലാവര്ക്കും ഇന്‍സ്പിറേഷനാണ്. ഇന്ന് ചേട്ടന്റെ ഫോട്ടോയില്ലാത്ത ഒരൊറ്റ ജിം തമിഴ്നാട്ടില്‍ ഇല്ല. ഹെല്‍ത്താണ് ഏറ്റവും പ്രധാനമെന്ന രീതിയില്‍ പലരെയും ഇന്‍ഫ്ളുവന്‍സ് ചെയ്യാന്‍ ചേട്ടന് സാധിച്ചിട്ടുണ്ട്. അങ്ങനെ തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയില്ല എന്ന് പലരും പറഞ്ഞ കാര്യങ്ങള്‍ ഓരോന്നോരോന്നായി ചെയ്ത് കാണിച്ച ഒരാളാണ് എന്റെ ചേട്ടന്.' കാര്‍ത്തി പറഞ്ഞത് ഇങ്ങനെ.
സൂര്യയും ആരാധകരും ഏറെ പ്രതീക്ഷ നല്കി കാത്തിരിക്കുന്ന ചിത്രമാണ് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ. നവംബര്‍ 14 നാണ് കങ്കുവ തിയേറ്ററുകളില്‍ എത്തുന്നത്. കെ ഇ ജ്ഞാനവേലും വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇരട്ട റോളുകളിലാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ബോളിവുഡ് താരം ദിഷ പഠാണിയാണ് കങ്കുവയില്‍ നായികയായി എത്തുന്നത്. ബോബി ഡിയോളാണ് വില്ലന്‍. കോവൈ സരള, ജഗപതി ബാബു, യോഗി ബാബു. ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.






